പങ്കാളിത്തപെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർക്ക് ഡിസിആർജി, കമ്മ്യൂട്ടേഷൻ, എന്നീ ആനുകൂല്യങ്ങൾക്ക് അർഹതയില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയ പങ്കാളിത്തപെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർക്ക് ഡിസിആർജി, കമ്മ്യൂട്ടേഷൻ ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്ന് ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറിയിപ്പ്. ഷാനവാസ് ചാലിപ്പറമ്പിൽ വീട്, തൃക്കാക്കര, കൊച്ചി മുഖ്യമന്ത്രിക്ക് നൽകിയ തുറന്ന കത്തിന് മറുപടിയിലാണ് മേൽ തീരുമാനങ്ങൾ ആവർത്തിച്ചത്. നിലവിൽ ഇല്ലെങ്കിലും സർക്കാരിന് പരിശോധന സമിതി സമർപ്പിച്ച റിപ്പോർട്ട് പഠിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും ധനകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. അറിയിപ്പ് മാത്രമായി ചുരുങ്ങില്ലെന്ന് ജീവനക്കാർക്ക് സമാധാനിക്കാം

Leave a Reply

Your email address will not be published. Required fields are marked *