ഇറാനെ സഹായിക്കാൻ ആരുമില്ല. ഇസ്രയേലിന് രഹസ്യമായ അമേരിക്കയുടെ സഹായം.യുദ്ധം അതിൻ്റെ എല്ലാ അതിർവരമ്പുകളും ലംഘിച്ച് ജനവാസ മേഖലയിലേക്ക് ബോബുകൾ വർഷിച്ചു കൊണ്ടിരിക്കുകയാണ്. സാധാരണ ജനങ്ങളുടെ ഇടയിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്. ഇരു രാജ്യങ്ങളും ജനങ്ങൾ ഒഴിഞ്ഞു പോകണം എന്നു പറഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ മിസൈലുകളും ബോംബുകളും ചെന്നു വീഴുകയാണ്. ഇറാൻ്റെ ശക്തമായ ചെറുത്ത് നിൽപ്പ് കണ്ടപ്പോൾ ഇസ്രയേൽ അതിനുമപ്പുറം ശക്തമായ ശൈലിയിൽ തന്നെ യുദ്ധം തുടരുകയാണ്. ഇറാൻ തൊടുത്തു വിടുന്ന എല്ലാ മിസൈലുകളും നിർവീര്യമാക്കാൻ ഐയൺടോമിന് കഴിയുന്നുണ്ട്. എന്നാൽ നൂറുകണക്കിന് മിസൈലുകൾ അയച്ചാൽ തടയുക അസാധ്യമാണ്. കാഷ്വാലിറ്റികൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. അത് മുൻകൂട്ടി കണ്ട് ജനങ്ങൾ ബങ്കറുകളിൽ തുടരണമെന്ന നിർദ്ദേശമാണ് ഇസ്രയേൽ നൽകുന്നത്. സമാധാന ശ്രമങ്ങൾക്ക് ഇറാൻ തയ്യാറാണെങ്കിലും ഇസ്രയേൽ അതിന് തയ്യാറല്ല എന്നറിയിച്ചു കഴിഞ്ഞു. ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഡോണാൾഡ് ട്രംപിൻ്റെ നിലപാട് നിർണ്ണായകമാണ്. എന്നാൽ ഇസ്രയേലിന് എതിരെ മിണ്ടാൻ അദ്ദേഹം തയ്യാറാകില്ല. എന്നതിൻ്റെ തെളിവാണ് ഇറാൻ യുദ്ധത്തിൽ ജയിക്കില്ല എന്നു പറഞ്ഞു വച്ചത്. ഇറാനെ സംബന്ധിച്ച് സഹായം നൽകാൻ ആരും മുന്നോട്ടു വരുന്നില്ല. ഇറാൻ വളർത്തിയെടുത്ത ഭീകര ഗ്രൂപ്പുകൾ മാത്രമാണ് സഹായം. എന്നാൽ അത്തരം ഗ്രൂപ്പുകളിലെ നേതാക്കളുടെ പതനമാണ് നാം കണ്ടത്. പാകിസ്ഥാന് ഇറാനെ സഹായിക്കാൻ കഴിയും. അങ്ങനെ വന്നാൽ ഇസ്രയേലിന് പാകിസ്ഥാൻ്റെ മണ്ണിലേക്ക് കടന്നുപോകേണ്ടിവരും. ആ തിരിച്ചറിവ് പാകിസ്ഥാനറിയാം. പിന്നെ ഇങ്ങനെ ഒറ്റയ്ക്ക് യുദ്ധം ചെയ്യുക എന്നതു മാത്രമാണ് ഇറാൻ്റെ ഇപ്പോഴത്തെ നിലപാട്. ഇസ്രയേലിന് സംബന്ധിച്ച് ബാലസ്റ്റിക്ക് മിസൈൽ താവളങ്ങൾ തകർക്കുകയാണ് അവരുടെ ലക്ഷ്യം. അതിനായി അവർ ഒരുക്കത്തിലുമാണ്. ഏത് വിധേനയും ഇറാൻ്റെ തന്ത്ര പ്രധാന മേഖലകൾ തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അത് പൂർത്തീകരിക്കും വരെ പൊരുതുമെന്നാണ് നെതന്യാഹു പറഞ്ഞു വയ്ക്കുന്നത്. അതിനായി ഏതറ്റം വരെയും അവർ പോകും. ഇറാൻ്റെ ആവനാഴിയിലെ അവസാന ആയുധം തീരും വരെ അവർ പൊരുതും. അവസാനം എന്തും സംഭവിക്കാം. ഇറാനിൽ പുതിയ സർക്കാർ വന്നു കൂടായ്കയില്ല.ഇസ്രയേലിനും കനത്ത നാശവും വരാം.യുദ്ധം ഒന്നിനും പരിഹാരമല്ല എന്ന വാക്കുകൾ നേതാക്കൾ മനസ്സിലാക്കിയാൽ നന്ന്.
ഇറാനെ സഹായിക്കാൻ ആരുമില്ല. ഇസ്രയേലിന് രഹസ്യമായ അമേരിക്കയുടെ സഹായം.
