”നായ കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ” എന്നതൊരു ചൊല്ല് മാത്രമല്ല; ഒരു യാഥാർത്ഥ്യം കൂടിയാണ്.
ബ്രിട്ടനിലെ ഏറ്റവും സമ്പന്ന കുടുംബത്തിലെ നാല് അംഗങ്ങളും ഹിന്ദുജ ഗ്രൂപ്പിൻ്റെ ഉടമകളുമായ പ്രകാശ് ഹിന്ദുജ, ഭാര്യ കമൽ ഹിന്ദുജ, മകൻ അജയ് ഹിന്ദുജ, ഭാര്യ നമ്രത ഹിന്ദുജ എന്നിവർക്ക് സ്വിസ് കോടതി 4 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു.
ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്ത കേസിലാണ് വിധി. 18 മണിക്കൂർ വരെ ജോലി ചെയ്ത തൊഴിലാളികൾക്ക് പ്രതിദിനം 700 രൂപയിൽ താഴെ (£7) യായിരുന്നു പ്രതികൾ വേതനം നൽകിയിരുന്നത്. ഒരു മണിക്കൂർ ജോലി ചെയ്യുന്നതിന് സ്വിറ്റ്സർലണ്ടിലെ വേതന നിരക്ക് 32 സ്വിസ്സ് ഫ്രാങ്ക് (CHF) ആണ്, അതായത് 2800 രൂപ. (28 പൗണ്ട്).
തൊഴിലാളികൾക്ക് നൽകിയ ഈ കുറഞ്ഞ വേതനം പോലും ഹിന്ദുജ കുടുംബം നൽകിയിരുന്നത് ഇന്ത്യൻ കറൻസിയിലായിരുന്നു.
എന്ന് മാത്രമല്ല, അവരുടെ പാസ്‌പോർട്ട് കണ്ടുകെട്ടി പുറത്തിറങ്ങാൻ അനുവദിച്ചില്ല.
തങ്ങളുടെ വേലക്കാർക്ക് മാന്യമായ ശമ്പളം നൽകുന്നതിനേക്കാൾ കൂടുതൽ പണം നായ്ക്കളെ പരിപാലിക്കാൻ അവർ ചെലവഴിച്ചു.
പ്രകാശ് ഹിന്ദുജ ക്കും ഭാര്യയ്ക്ക് 4.5 വർഷം തടവും മകൻ അജയ്, ഭാര്യ നമ്രത എന്നിവർക്ക് 4 വർഷം വീതവുമാണ് ശിക്ഷ.
ഹിന്ദുജ കുടുംബം തൊഴിലാളികളുമായി കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് നടത്തിയെങ്കിലും അവർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തുകയും കോടതിയിൽ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തു.
ഒരു വികസിത സമൂഹത്തിൽ നീതിന്യായ വ്യവസ്ഥ എങ്ങനെ പ്രവർത്തിക്കുന്നു അല്ലെങ്കിൽ എങ്ങിനെ പ്രവർത്തിക്കണം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ കേസ്.