കായംകുളത്തും പരിസരപ്രദേശങ്ങളിലും അടച്ചിട്ട വീടുകളിൽ മോഷണം പതിവാകുന്നു.

കായംകുളം.. പത്തിയൂർ, രാമപുരം തുടങ്ങിയ പ്രദേശങ്ങളിൽ മോഷണം പതിവാകുന്നു. കഴിഞ്ഞദിവസം അടച്ചിട്ട വീട് കുത്തിത്തുറന്ന് 9000 രൂപ അപഹരിച്ചു.പരിസരപ്രദേശത്തെ വീടുകളിലും മോഷണ ശ്രമവും നടത്തി.പത്തിയൂർ കുന്നേൽ പഠിയിട്ടതിൽ ഹരികുമാറിന്റെ അടച്ചിട്ട വീട് കുത്തി തുറന്നാണ് പണം അപഹരിച്ചത്. ഹരികുമാറും കുടുംബവും വിദേശയാത്ര കഴിഞ്ഞ് മടങ്ങി വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തി പൊളിച്ചാണ് മോഷണസംഘം അകത്ത് കയറിയത്. അലമാരകൾ കുത്തി തുറന്ന നിലയിലും കാണപ്പെട്ടു. അടുത്ത ഇടയായി കായംകുളത്തിന്റെ പരിസരപ്രദേശങ്ങളായരാമപുരം, പത്തിയൂർ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മോഷണം വർദ്ധിക്കുന്നതായി നാട്ടുകാർ പറയുന്നു. രാത്രികാല പെട്രോളിങ് ഊർജിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പകൽ സമയങ്ങളിൽ പൂട്ടിയിട്ട വീടുകൾ നിരീക്ഷിച്ചശേഷമാണ് മോഷണം നടത്തുന്നതെന്ന് സൂചന.

Leave a Reply

Your email address will not be published. Required fields are marked *