അഞ്ചൽ:ജൂണ്‍ 19-ന്, ലൂര്‍ദ് മാതാ പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച മോഡല്‍ പാര്‍ലമെന്റും ഇമോഷണല്‍ ഫസ്റ്റ് എയ്ഡ് കിറ്റ് പരിശീലനവും ഒരു പൊതു രാഷ്ട്രീയ സാമൂഹ്യബോധം ഉള്‍ക്കൊള്ളുന്ന പരിശീലനവേദിയായി മാറി.
പരമ്പരാഗത രാഷ്ട്രീയം വിട്ട്, സമൂഹത്തിന്റെയും നൈതികതയുടെയും ഇന്നതെ ഘടനയെ ചോദ്യം ചെയ്യുന്ന 5 പുതിയ മന്ത്രാലയം രൂപകല്പന ചെയ്തു എന്നത് ഏറെ ശ്രദ്ധേയമാണ്.
Ministry of human emotions
Ministry of dignity
Minsitry of ethical business
Ministry of silence
Minsitry of Interspecies citizenship എന്നിവ ആണ് പുതിയ മന്ത്രാലയങ്ങൾ.
തെരുവുനായകളുടെ ക്ഷേമം മുതൽ സ്ലോ ലൈഫ് എന്ന ആശയം വരെ മുന്നോട്ട് വച്ചത് വഴി ഒരു ഉയര്‍ന്ന പൊതുചിന്തയിലേക്കാണ് മോഡൽ പാർലെൻ്റ് നീങ്ങിയത്.പരിപാടിയുടെ മുഴുവന്‍ ആശയ നിര്‍മ്മാണവും പരിശീലന സംവിധാനവും നിർവഹിച്ചത്, യുവ എഴുത്ത്കാരിയും, സംവാദകയും, സോഷ്യൽ വോളണ്ടീറുമായ ആവണി ഡി ആണ് .
Human emotions വിഭാഗം മന്ത്രിയായ അഫ്നാൻ പറഞ്ഞു:
“ഇന്നു നിലവിലില്ലാത്ത, പക്ഷേ ഭാവിയിൽ തീർച്ചയായും ഉണ്ടാകേണ്ടതായ മന്ത്രാലയങ്ങളെയും നയങ്ങളെയും കുറിച്ച് ആഴത്തിൽ ചിന്തിപ്പിച്ച parliament അനുഭവമായിരുന്നു ഇത്. വാദപ്രതിവാദങ്ങളിലൂടെയും ആശയവിനിമയത്തിലൂടെയും സഹാനുഭൂതി കൂടെ പഠിക്കാൻ ഈ പാർലമെൻ്റ് സഹായിച്ചു.”ശേഷം, ലൈഫ് സ്‌കില്‍ കോച്ചായ വിഷ്ണു ടി.എസ്. നടത്തിയ ഇമോഷണല്‍ ഫസ്റ്റ് എയ്ഡ് കിറ്റ് പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പുതുമ നിറഞ്ഞ അനുഭവം ആയിരുന്നു. ഫസ്റ്റ് എയ്ഡ് കിറ്റിൻ്റെ മൊഡ്യൂൾസ് രൂപ കല്പന ചെയ്തത് capt.Lekshmi Natarajan എന്നതും ശ്രദ്ധേയമാണ്.
പ്രിൻസിപ്പൽ , അധ്യാപകർ എന്നിവർ അഭിപ്രായപ്പെട്ടത്:”വിദ്യാർത്ഥികളിൽ നേതൃത്വം, ആശയവിനിമയത്തിനുള്ള കഴിവ്, വിവേചനബുദ്ധി, വാദപ്രതിവാദ നൈപുണ്യങ്ങൾ എന്നിവ വളർത്തുന്ന വലിയൊരു അനുഭവം ആയിരുന്നു ഈ പരിപാടി.”കൂടാതെ ഈ
പരിപാടി ഐക്യരാഷ്ട്ര സഭയുടെ അഞ്ച് SDG ലക്ഷ്യങ്ങളുമായി നേരിട്ട് ചേർന്ന് നിൽക്കുന്നതാണ്.
“യുവ ആശയങ്ങൾ പലപ്പോഴും അനായാസം നിരസിക്കപ്പെടുന്നു. പരമ്പരാഗത അധികാരം എന്ന അളവുകോലേതുമില്ലാതെ യുവ ആശയങ്ങൾക്കുള്ള ഇടം തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമമാണ് ഞാൻ നടത്തിയത്. ഏറെ നാളത്തെ പ്രയത്നം ഇന്ന് ഫലം കണ്ടപ്പോൾ എന്നോടൊപ്പം വിജയിച്ചത് ഒരു കൂട്ടം യുവാക്കളാണ്. ” എന്ന് ആവണി അഭിപ്രായപെടുന്നു