ടെഹ്റാൻ: അമേരിക്കയുടെ പുതിയ യുദ്ധതന്ത്രം എന്താണ്? ലോകത്ത് ഏറ്റവും വലിയ സൈനിക ശേഷിയുള്ള രാജ്യം എന്ന നിലയിൽ അമേരിക്ക ഇപ്പോൾ എടുത്ത നിലപാട് വ്യക്തമാക്കിയത് ഇറാൻ്റെ ശേഷി കുറയ്ക്കുക എന്നതാണ്. ഇസ്രയേൽ താൽപ്പര്യം സംരക്ഷിക്കാൻ വേണ്ടി മാത്രം എടുത്ത നിലപാടു തന്നെയാണ്. എന്നാൽ അമേരിക്കയുടെ ആക്രമണശേഷം ഇറാൻ തൊടുത്തു വിട്ട 28 മിസൈലുകൾ ഇസ്രയേലിൽ വീണത് 6 എണ്ണം മാത്രമാണ് ബാക്കി എല്ലാം നിർവ്വിര്യമാക്കി. അതിനർത്ഥം അമേരിക്കയുടെ സഹായം കിട്ടിയതു തന്നെ. ട്രംമ്പിൻ്റെ അവസാന വാക്കുകൾ തന്നെ ഇനി സമാധാനമാകാം. എന്നതാണ്. എന്നാൽ ഒരു ചർച്ചയ്ക്കും ഇറാൻ തയ്യാറാകൻ സാധ്യതയില്ല. കീഴടങ്ങൻ ഉണ്ടാകില്ല. ഇറാൻ ഇറാക്ക് യുദ്ധം തന്നെ ഒൻപതു വർഷം നീണ്ടുനിന്നതാണ് 1980- 88. അതിനാൽ യുദ്ധം തുടരുക തന്നെയാകും ഇനി ഇറാൻ ചെയ്യുക. കാരണം യുദ്ധം ചെയ്ത് പരിചയമുള്ള രണ്ടു രാജ്യങ്ങളാണ് ഇസ്രയേലും ഇറാനും എന്നതുതന്നെ. എന്നാൽ അമേരിക്കയുടെ പുതിയ ആക്രമണം കൂടുതൽ ആണവകേന്ദ്രങ്ങൾ ലക്ഷ്യം വച്ചു തന്നെ. ഇങ്ങനെ വന്നാൽ ഇറാനുപിടിച്ചു നിൽക്കുക പ്രയാസകരമാകും,ഈ സാഹചര്യത്തിൽ ദുർബലമായ ഇറാന് ചർച്ചകൾക്ക് ആവശ്യമായി വരാം.ഈ സാഹചര്യത്തിൽ ചൈനയുടേയും റഷ്യയുടേയും സഹായം അഭ്യർത്ഥിച്ച് സർക്കാർ പ്രതിനിധികൾ രണ്ടു രാജ്യങ്ങളിലും എത്തിയിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താൽ യുദ്ധത്തിൻ്റെ ഗതി മാറാൻ സാധ്യത കൂടുതലാണ്.പഴയ പേർഷ്യൻ രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി പരിഹരിക്കാൻ ലോക രാജ്യങ്ങൾ ശ്രമിക്കട്ടേ.
“ഇസ്രയേൽ-ഇറാൻ-അമേരിക്ക യുദ്ധം ഏതു വഴിക്ക്. മൂന്നാം ലോകയുദ്ധം ഉടൻ ഉണ്ടാകുമോ? റഷ്യയിലേക്ക് ഇറാൻ വിദേശകാര്യ മന്ത്രിയുടെ അടിയന്തിര സന്ദർശനം നടത്തി”
