ദുബായിൽ അപകടത്തിൽ പെട്ട തേജസ് യുദ്ധവിമാനം പറത്തിയിരുന്നത്

ദുബായിൽ അപകടത്തിൽ പെട്ട തേജസ് യുദ്ധവിമാനം പറത്തിയിരുന്നത് ഇന്ത്യൻ വ്യോമസേനയുടെ മൂന്നാം സ്ക്വാഡ്രണിലെ വിങ്ങ് കമാൻഡർ നമൻഷ് സ്യാൽ ആണ്. അത്യധികം അപകടം നിറഞ്ഞ ആകാശ വിസ്മയങ്ങൾ തീർക്കുന്ന പ്രകടനം നടത്തുന്നതിനിടയിലാണ് അപകടം നടന്നത്. കാണികൾക്ക് മുന്നിലെ ചടുൽ നീക്കങ്ങളോടെ വെട്ടി തിരഞ്ഞെത്തിയ വിമാനത്തിന് മതിയായ ഉയരം ലഭിച്ചില്ല എന്നതാണ് അപകടം ഉണ്ടാക്കിയത്. അവസാന നിമിഷം വരെ ആ വിമാനത്തെ ഉപേക്ഷിക്കാതെ സുരക്ഷിതമാക്കാൻ ശ്രെമിച്ചതിനലാകാം ആ യോദ്ധാവ് ജക്റ്റ് ചെയ്യാൻ ശ്രെമിക്കാഞ്ഞത്. രാജ്യത്തിന്റെ യെശസ്സ് ലോകത്തിനു മുന്നിൽ കാഴ്ചവെക്കുന്നതിനിടറിൽ അപകടത്തിൽ പെട്ട വീര യോദ്ധാവിന്.

ആദരാഞ്ജലികൾ.

തേജസ് ജെറ്റ് അപകടത്തിന്റെ അവസാന നിമിഷങ്ങൾ
ഐഎഎഫ് പൈലറ്റ് ബാരൽ റോൾ എന്നറിയപ്പെടുന്ന ഒരു തന്ത്രം നടപ്പിലാക്കുന്നതായി തോന്നിയതായി വിദഗ്ദ്ധർ പറഞ്ഞു, അതിൽ ജെറ്റ് തിരിഞ്ഞ് വീണ്ടും മുകളിലേക്ക് കയറി, ഒരു പൂർണ്ണ അക്ഷീയ ഭ്രമണം പൂർത്തിയാക്കുന്നു. ഇത് സങ്കീർണ്ണമായ ഒരു തന്ത്രമല്ലെങ്കിലും, പൈലറ്റ് പൂർണ്ണമായും മറിഞ്ഞതിന് ശേഷം തൽക്ഷണം തലകീഴായി നിൽക്കുന്നു.