കേരളം ഇപ്പോൾ തന്നെ വിഭജനം ആവശ്യപ്പെടുന്നു. അണിയറ നീക്കങ്ങൾ തകൃതി, ഓരോന്നും മറനീക്കി പുറത്തുവരുന്നു.

മലപ്പുറം: കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റുപറയാനാകില്ലെന്ന സുന്നി നേതാവിൻ്റെ പ്രസ്താവന. അങ്ങനെ ആവശ്യം വന്നാൽ എതിർക്കുമെന്ന് ബി.ജെ പി നേതാവ്. ഓരോന്നും മറനീക്കി പുറത്തിറങ്ങി കഴിഞ്ഞു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് സുന്നി നേതാവിൻ്റെ പരാമർശം.
കേരളത്തിൽ എല്ലാവരും ഒരുപോലെ നികുതി കൊടുക്കുന്നവരാണെന്നും ഒരു ഭാഗത്ത് അവഗണ ഉണ്ടാകുമ്പോൾ പ്രതിഷേധമുണ്ടാകുമെന്നും മുസ്തഫ മുണ്ടുപറയുടെ വാക്കുകൾ. അതേസമയം കേരളം വിഭജിച്ച് മലബാർ സംസ്ഥാനമാക്കി മാറ്റണമെന്ന സമസ്തയുടെ ആവശ്യം അപകടകരമാണെന്ന് ബി.ജെ പി നേതാവ് കെ. സുരേന്ദ്രൻ. നിരോധികഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ ആവശ്യം സമസ്ത ഏറ്റെടുത്തെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏതായാലും പുതിയ വാദങ്ങൾ ഗുണകരമോ പ്രതികരിക്കാം എല്ലാ മലയാളികൾക്കും.

Leave a Reply

Your email address will not be published. Required fields are marked *