ഭാഷ അറിയാത്ത വിദ്യാർത്ഥികളെ വിജയിപ്പിക്കുന്ന രീതി ശരിയല്ല.ജി സുധാകൻ.

അമ്പലപ്പുഴ: എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകളിൽ മലയാളം എഴുതുവാനും വായിക്കുവാനും അറിയാത്ത വിദ്യാർത്ഥികളെയും ഗ്രാമർ, കണക്ക് ക്കൂട്ടുവാനും കുറയ്ക്കുവാനും കഴിയാത്തവരെയും വിജയിപ്പിക്കുന്ന സമ്പ്രദായം നിലനിൽക്കുന്നതിനാലാണ് തൊണൂറ്റി ഒൻപത് ശതമാനം വിജയം എല്ലാ വർഷവും ആവർത്തിക്കുന്നതെന്ന് മുൻമന്ത്രി ജി സുധാകരൻ പറഞ്ഞു. തൊണ്ണൂറ്റി ഒൻപത് എന്തിനാണ് വിജയശതമാനം നൂറാക്കികൂടെയെന്നും ജി സുധാകരൻ അഭിപ്രായപ്പെട്ടു. അമ്പലപ്പുഴ ഫോക്കസ് ഈ വർഷം എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന മെറിറ്റ് അവാർഡ് ദാന സമ്മേളനം ഗവൺമെൻ്റ് മോഡൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി സുധാകരൻ. വിദ്യാഭ്യാസ രംഗത്ത് കൂടുതൽ വിജയശതമാനം വർദ്ധിക്കുന്നത് ശരിയല്ല. ഭാഷകൾ പഠിയ്ക്കുവാൻ വിദ്യാർത്ഥികൾ തയ്യാറാകണം. വിദ്യാഭ്യാസം എന്നത് സർഗാത്മകമായ ഒരു പ്രകൃയയാണെന്നും ജി സുധാകരൻ പറഞ്ഞു. പല സ്കൂളുകളിലെ പരിസരങ്ങളിൽ വൃത്തിയില്ലായ്മ കാണപെടുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വൃത്തി ഒരു പ്രധാന ഘടകമാണെന്നും ജി സുധാകരൻ ഓർമ്മിപ്പിച്ചു. ഫോക്കസ് ചെയർമാൻ സി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എസ് ശിവപ്രസാദ് അവാർഡുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗവും സ്ക്കൂൾ പി ടി എ പ്രസിഡണ്ടുമായ ശ്രീജ രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ ജയരാജൻ, അമ്പലപ്പുഴ മോഡൽ ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രിൻസിപ്പാൾ എച്ച് ഹനീഷ്യ, ഹെഡ്മിസ്ട്രസ് ഫാൻസി വി , ഫോക്കസ് ജനറൽ സെക്രട്ടറി വി രംഗൻ, വൈസ് ചെയർമാൻ പി എസ് ദേവരാജ്, ചീഫ് കോ ഓർഡിനേറ്റർ എം സോമൻ പിള്ള, റ്റി സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ അമ്പലപ്പുഴ ഗവൺമെൻ്റ് മോഡൽ ഹയർ സെക്കണ്ടറി സ്ക്കൂൾ,കാക്കാഴം ഹയർ സെക്കണ്ടറി സ്ക്കൂൾ, അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂൾ പുറക്കാട് ശ്രീ നാരായണ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികളെയാണ് അനുമോദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *