“സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എൻ.ഡി.എയെ ഞെട്ടിച്ച് പ്രതിപക്ഷം: കൊടിക്കുന്നില്‍ മല്‍സരിക്കും

ന്യൂഡെല്‍ഹി: സ്പീക്കർ തെരഞ്ഞെടുപ്പിൽ കടുത്ത നീക്കവുമായി പ്രതിപക്ഷം. ചരിത്രത്തിലാദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് ഇത്തവണ മത്സരം. എൻഡിഎയുടെ ഓം ബിർളക്കെതിരെ, ഇന്ത്യ സഖ്യ സ്ഥാനാർഥിയായി കൊടിക്കുന്നിൽ സുരേഷ് മത്സരിക്കും.
കീഴ് വഴക്ക മനുസരിച്ചു ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകാൻ ഭരണപക്ഷം തയ്യാറായില്ല. ഇതോടെയാണ് സ്പീക്കർ സ്ഥാനാർത്ഥിയെ നിർത്താൻ പ്രതിപക്ഷം തീരുമാനിച്ചത്.ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കർ പദവിയിലേക്ക് ഇത്തവണ മത്സരത്തിന് വഴിയൊരുങ്ങി.സ്പീക്കർ പദവിയിലേക്ക് പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചതോടെയാണ് വോട്ടെടുപ്പിന് വഴി ഒരുങ്ങിയത്.സമവായത്തിനായി രാജ്നാഥ് സിംഗ് മല്ലികാർജുൻ ഗാർഗെ യുമായി സംസാരിച്ചു. എന്നാൽ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് എന്ന കീഴ്വഴക്കം പാലിക്കണം എന്ന ആവശ്യം അംഗീകരിക്കാൻ ഭരണ പക്ഷം തയ്യാറായില്ല.

അതേ സമയം ലോക്സഭാ സ്പീക്കർ ഓം ബിർളയെ തന്നെ ഇത്തവണ സ്ഥാനാർത്ഥിയാക്കാൻ ബിജെപി എൻ ഡി എ ഘടകകക്ഷികളുമായി ധാരണയിലെത്തി.ഇന്ത്യ സഖ്യ നേതാക്കൾ രാജ് നാഥ് സിങ്ങുമായി നടത്തിയ ചർച്ച ഫലംകാണാത്തതിനെ തുടർന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് സ്പീക്കർ സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു.

തൊട്ടു പിന്നാലെ ജെ പി നദ്ധ അടക്കമുള്ള നേതാക്കൾക്കൊപ്പമെത്തി ഓം ബിർളയും നാമ നിർദ്ദേശപത്രിക നൽകി.നിലവിൽ എൻ ഡി എ ക്ക് 293 ഉം ഇന്ത്യ സഖ്യത്തിന് 233 ഉം അംഗങ്ങളുടെ പിന്തുണയാണുള്ളത്.നാളെ രാവിലെ 11 മണിക്കാണ് സ്പീക്കർ തെരഞ്ഞെടുപ്പ്.ഡെപ്യുട്ടി തെരഞ്ഞെടുപ്പിന്റെ സമയക്രമം സ്പീക്കർ ആകും നിശ്ചയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *