കണ്ണൂര്‍. മനു തോമസിനെതിരെ ഭീഷണിയുമായി ആകാശ് തില്ലങ്കേരി. കണ്ണൂരിൽ പാർട്ടി വിട്ട ഡിവൈഎഫ്ഐ മുൻ നേതാവ് മനുവിനെതിരെ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുട
ഭീഷണി. ‘എന്തും വിളിച്ചു പറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ അധികസമയം വേണ്ട’. ‘കൂടെയുള്ളവർക്കും മാധ്യമങ്ങൾക്കും സംരക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ല’ .പഴയ ഡിവൈഎഫ്ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഭീഷണി കമൻ്റ്. FB പോസ്റ്റ് പിന്നീട് നീക്കം ചെയ്തു. സൈബർ യുദ്ധവുമായി പഴയ പി ജെ ആർമിയും രംഗത്തുണ്ട്. നേതാക്കളെ പരസ്യമായി അപമാനിക്കാൻ നിൽക്കരുതെന്ന് റെഡ് ആർമി മുന്നറിയിപ്പു നല്‍കുന്നു.