ലഹരി വിരുദ്ധ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കായ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പല വിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി കുട്ടികളിലെ മാനസിക സമ്മർദ്ദങ്ങൾ കുറച്ചു കൊണ്ടുവരുന്നതിനും ബോധവൽക്കരണത്തിൻ്റെ ഭാഗമായി ആവിഷ്ക്കാരിച്ചസുംബ ഡാൻസ് മോശം പരിപാടിയെന്ന് ടി.കെ അഷറഫ് എന്ന അധ്യാപകൻ. ഇദ്ദേഹം വിസ്ഡം ഇസ്ലാമിക ഓർഗനൈസേഷൻ്റെ ജനറൽ സെക്രട്ടറി കൂടിയാണ്. ഈ പരിപാടിയിൽ ഞാനും എൻ്റെ മകനും പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിരുദ്ധ ക്യാമ്പയിന്സുംബ ഡാൻസ് ആവശ്യമില്ലെന്നും ഇതിനോടൊപ്പമുള്ള കാതടപ്പിക്കുന്ന സംഗീതത്തോടും എതിർപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉടനെ എങ്ങാനും കേരളം അഫ്ഗാനിസ്ഥാനിലെ താലിബാൻ ശൈലിയിലാകുമോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. കേരളം പോലെ പുരോഗമനം പറയുന്ന സ്ഥലത്താണ് ഇത്തരം വാദങ്ങളുമായി ഇറങ്ങി തിരിച്ചിരിക്കുന്നത് എന്ന് പുരോഗമന സാംസ്കാരിക പ്രവർത്തകർ ഓർമ്മിക്കേണ്ടിയിരിക്കുന്നു. കേരളം കാത്തിരിക്കുന്ന മതബോധം കടന്ന കയ്യേറ്റമായി മാറാതിരിക്കട്ടെ