Your message has been sent
കൽപ്പറ്റ:ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി
ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
യുവ സാഹിത്യ ക്യാമ്പിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു
യുവസാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള, 18 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സൃഷ്ടി ക്ഷണിച്ചു. മലയാളത്തില്‍ തയ്യാറാക്കിയ കഥ, കവിത രചനകള്‍ സൃഷ്ടാവിന്റെ പേര്, മേല്‍വിലാസം, ഡിടിപി ചെയ്ത രചനകള്‍, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ, വാട്‌സ്ആപ്പ് നമ്പര്‍ എന്നിവ സഹിതം ജൂലൈ 10 നകം sahithyacamp1@gmail.com ലോ, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി ഒ, തിരുവനന്തപുരം- 695043 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നല്‍കണം. കവിത 60 വരിയിലും കഥ എട്ട് പേജിലും കവിയരുത്. ഫോണ്‍: 04936 204700.
ഹോം ഗാര്‍ഡ്‌സ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ജില്ലയില്‍ പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകളില്‍ ഹോം ഗാര്‍ഡ്‌സ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സൈനിക/അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നോ, പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ്, എക്‌സൈസ്, വനം, ജയില്‍ വകുപ്പുകളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. 38 നും 58 നും മധ്യേ പ്രായമുള്ള എസ്എസ്എല്‍സി/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവരുടെ അഭാവത്തില്‍ ഏഴാംക്ലാസ് പാസായവരെ പരിഗണിക്കും. അപേക്ഷയും പ്രവൃത്തി പരിചയം, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍, മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, രണ്ട് ഗസറ്റഡ് ഓഫീസര്‍മാരില്‍ നിന്നുള്ള സ്വഭാവ സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 31 ന് വൈകിട്ട് അഞ്ചിനകം ജില്ലാ അഗ്നിശമന സേന ഓഫീസില്‍ നല്‍കണം. ഫോണ്‍: 04936 203101.
പഠന സഹായം നല്‍കുന്നു
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എല്‍കെജി, ഒന്നാം ക്ലാസ് പ്രവേശനം ലഭിച്ചവര്‍ക്ക് പഠനസഹായം നല്‍കുന്നു. അര്‍ഹരായവര്‍ ജൂലൈ 10 നകം unorganisedwssb.org ല്‍ അപേക്ഷിക്കണം. ഫോണ്‍: 0495 2378480.
ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ജൂലൈ 10 നകം www.Polyadmission.org/gifd ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍: 04935 295068, 9946153609, 9387975775.
ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി