ദുർഗാപൂജയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 19 പേർ മരിച്ചു.

കൊൽക്കത്ത: ദുർഗാപൂജയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 19 പേർ മരണത്തിനിടയാക്കിയത് ജനക്കൂട്ടം തിരക്കിട്ട് പന്തലിലേക്ക് പ്രവേശിച്ചതാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. പൂജയ്ക്കിടെ കനത്ത മഴയും ഇടിമിന്നലും ഉണ്ടായതോടെ ജനങ്ങൾ തിരക്ക് കൂട്ടി പന്തലിലേക്ക് പ്രവേശിക്കുകയായിരുന്നു.

ഇതോടെ അനിയന്ത്രിതമായ തിരക്കിൽപെട്ട് ആളുകൾ വീഴുകയായിരുന്നു. ഇതിനിടെ പന്തലിന്റെ ഒരു ഭാഗം തകരുകയും പുറത്തേക്കുള്ള ഗേറ്റിന് സമീപം തിക്കും തിരക്കുമുണ്ടാകുന്ന സാഹചര്യമുണ്ടാകുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു. 25 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊൽക്കത്ത മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Enable Notifications OK No thanks