ഇന്ത്യ സഖ്യ പ്രതിഷേധം ദില്ലിയിൽ തുടരുന്നു. പ്രതിപക്ഷ നേതാവ് രാഹൂൽഗാന്ധിയെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂദില്ലി:ഇന്ത്യ സഖ്യ പ്രതിഷേധം ദില്ലിയിൽ തുടരുന്നു. പ്രതിപക്ഷ നേതാവ് രാഹൂൽഗാന്ധിയെഅൽപ്പ സമയത്തിനുള്ളിൽ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു.രാവിലെ ആരംഭിച്ച സമരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുംപ്രവർത്തകരും മുന്നോറോളം എം.പിമാരും പങ്കെടുക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമരത്തിന്റെ ഭാഗമാണ്.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയല്ലാതെ ഈ സമരം തീരില്ല എന്നതാണ് ഇന്ത്യമുന്നണി പ്രധാന ആവശ്യം.ഈ സമരത്തിൽ രാജ്യത്ത് ഇന്ത്യ മുന്നണി ഉണർന്നു. എന്നതാണ് പ്രധാനം. കോൺഗ്രസിന് ഈ സമരം വൻ വിജയമാണ്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ പ്രവർത്തകർക്ക് ഇത് ആവേശമാണ്. മിന്നൽ സമരമെന്ന രീതിയിൽ നടക്കുന്ന ഈ സമരം ചരിത്ര വിജയം കാണുമോ?ഇന്ത്യ മുന്നണിയിലെ ചില കക്ഷികൾക്ക് വ്യത്യസ്ഥ അഭിപ്രായമുണ്ട്. രാഹുൽ ഗാന്ധി ഒറ്റയ്ക്ക് നേതൃത്വം വരുന്നു എന്നത് മറ്റ് കക്ഷികൾക്ക് മനസ്സിൽ പറയാനുണ്ട്. ഇലക്ഷൻ കമ്മീഷൻ ആസ്ഥാനത്ത് ഇന്ന് തന്നെ പോകണോ എന്ന് ചോദിച്ച രാഷ്ട്രീയ കക്ഷികളും ഈ സമരത്തിന്റെ ഭാഗമാണ്. പിണങ്ങി നിന്ന ഡി എം കെ യും സമരത്തിലുണ്ട്.

Enable Notifications OK No thanks