SFI പതാകയുമായി മുന്നോട്ടു കുതിക്കുന്ന ആ മിടുക്കി ഡൽഹി മഹാത്മാ ഹൻസ് കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ്, മലയാളിയാണ്.

യൂജിൻ ദെലാക്രോവ എന്ന വിശ്വപ്രസിദ്ധ ഫ്രഞ്ച് ചിത്രകാരന്റെ വിഖ്യാതമായ എണ്ണച്ചായചിത്രമാണ് ‘ലിബർട്ടി ലീഡിംഗ് ദ പീപ്പിൾ’ (Liberty Leading the People).

1830-ലെ ജൂലൈ വിപ്ലവകാലത്ത് വരയ്ക്കപ്പെട്ട ഈ ചിത്രം, വലതു കൈയിൽ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളുടെ പ്രതീകമായ ത്രിവർണ്ണ പതാകയും ഇടതു കൈയിൽ റൈഫിളുമേന്തി, ഒരു പെൺകുട്ടി ബാരിക്കേഡുകൾ ചാടിക്കടന്ന് ആയുധധാരികളായ ജനങ്ങളെ നയിച്ചുകൊണ്ട് മുന്നേറുന്നതിന്റെ ചിത്രണമാണ്.

ഫ്രാൻസിനെ തെരുവിൽ നിന്ന് എഴുന്നേറ്റു വരുന്ന ഒരു പെൺകുട്ടിയായി സങ്കൽപ്പിച്ച ഈ ചിത്രം, ലോകത്തിലെ ഏറ്റവും പ്രശസ്തമായ രാഷ്ട്രീയ പ്രതീകങ്ങളിലൊന്നാണ്. സ്വാതന്ത്ര്യത്തിനും ജനകീയ സമരങ്ങൾക്കും വേണ്ടിയുള്ള ദൃശ്യപ്രതീകമായി പിന്നീട് ഇതിന്റെ പതിപ്പുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. വിക്ടർ യൂഗോയുടെ ‘പാവങ്ങൾ’ (Les Misérables) എന്ന നോവലിൽ വരെ ഈ ചിത്രത്തിന്റെ സ്വാധീനം കാണാം.

ഈ ചിത്രത്തിന്റെ പ്രധാന സവിശേഷതയായി കലാചരിത്രകാരന്മാർ പറയുന്നത്, അതിന്റെ ‘വ്യക്തമായ ലക്ഷ്യത്തിലേക്കുള്ള അസന്ദിഗ്ധമായ ചലനസ്വഭാവം’ ആണ്.

ഈ ചിത്രം കാണാൻ നമുക്ക് പാരീസിലെ ലൂവ്ര് മ്യൂസിയം വരെ പോകേണ്ടിയിരുന്നു;

ഇന്നലെ വരെ.

ഇന്ന് അത് ഡൽഹിയിലെ തെരുവിലും നമ്മൾ കണ്ടു.

SFI പതാകയുമായി മുന്നോട്ടു കുതിക്കുന്ന ആ മിടുക്കി ഡൽഹി മഹാത്മാ ഹൻസ് കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ്, മലയാളിയാണ്. പാലക്കാട് മങ്കര ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചന്ദ്രേട്ടന്റെ ചെറുമകൾ പവിത്ര. അമ്മ സിപിഎം അംഗം. നീതിക്കു വേണ്ടി, ജനാധിപത്യത്തിനു വേണ്ടി പൊരുതുന്ന കമ്മ്യൂണിസ്റ്റ് .

Enable Notifications OK No thanks