മാനന്തവാടി: വയനാട്ടിലെ പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ പുരസ്‌കാര ജേതാവുമായ കർഷകൻ ചെറുവയൽ രാമൻ (75) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശു പത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1952 ജൂൺ ആറിന് ജനിച്ച തലക്കര ചെറിയ രാമൻ എന്ന ചെറുവയൽ രാമൻ, കമ്മന നവോദയ എൽ.പി സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തന്റെ പത്താമത്തെ വയസ്സിലാണ് കാർഷിക മേഖലയിലേ ക്ക് പൂർണ്ണമായും കടന്നുവരുന്നത്. 1969ൽ കണ്ണൂർ ഡി.എം.ഒ ഓ ഫീസിൽ ലഭിച്ച സർക്കാർ ജോലി പോലും കൃഷിയോടുള്ള അഭി നിവേശം കാരണം അദ്ദേഹം വേണ്ടെന്നുവെക്കുകയായിരുന്നു. 45 ലേറെ വരുന്ന തദ്ദേശീയ നെൽവിത്തിനങ്ങളെ വംശനാശത്തിൽ നിന്ന് സംരക്ഷിച്ച് നിലനിർത്തിയതിലൂടെയാണ് കുറിച്യ സമുദായ ത്തിൽപ്പെട്ട അദ്ദേഹം രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.
നെൽവിത്തുകളുടെ കാവൽക്കാരൻ പത്മശ്രീ ചെറുവയൽ രാമൻ(75)അന്തരിച്ചു.

