റയിൽവേ ഉദ്യോഗസ്ഥർ അറിയാൻ ചേർത്തല റയിൽവേ സ്റ്റേഷനിൽ കിടക്കുന്ന കൊച്ചുവേളി ഋഷിഗേഷ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലെ ഒരു യാത്രക്കാരൻ എഴുതുന്നു. കൊല്ലത്തു നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യാൻ മുൻകൂട്ടിഎസ് സിക്സ് ൽ റിസർവേഷൻ എടുത്ത് യാത്ര ചെയ്യാൻ കൊല്ലത്ത് വന്നു 5.45 ന് കൊല്ലത്ത് എത്തേണ്ട തീവണ്ടി എത്തിയത് 6.05 ന് . വന്ദേ ഭാരത് കയറ്റി വിട്ടു. സൂപ്പർ ഫാസ്റ്റ് അല്ലെ എന്നു കരുതി യാത്ര തുടർന്നു. ചേർത്തലവരെ സ്പീഡിൽ എത്തി. 8.15 ന് ചേർത്തലയിൽ പിടിച്ചിട്ടു. എറണാകുളത്തു നിന്ന് വരുന്ന തീവണ്ടിക്കു വേണ്ടി. 30 മിന്നിട്ട് കഴിഞ്ഞു വണ്ടി എത്തിയിട്ടില്ല. അതാ മറ്റൊരു അനൗൺസ്മെൻ്റ് തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എത്തുന്നു.
അങ്ങനെ ആ വണ്ടിയും വന്നു അത് പോയി. ഇത്രയും സമയം ഈ സൂപ്പർ ഫാസ്റ്റ് ഇങ്ങനെ പിടിച്ചിടേണ്ട കാര്യമുണ്ടോ?
എന്താണ് റയിൽവേ ഉദ്യോഗസ്ഥർക്ക് പറയാനുള്ളത് ചേർത്തലയിൽ നിന്നുംഎൻ്റെ സൂപ്പർ ഫാസ്റ്റ് ഇനി എപ്പോഴാണ് എറണാകുളം എത്തുക
സൂപ്പർ ഫാസ്റ്റ് എന്നാൽ എന്താണ് ഉദ്ദേശിക്കുന്നത് ഒന്നു പറഞ്ഞു തരു. ഇനിയെങ്കിലും ഇതുപോലുള്ള പണി കാണിക്കരുത്.
സുകേശൻചൂലിക്കാട്
റിപ്പോർട്ടർ
ന്യൂസ്12ഇന്ത്യ മലയാളം

