തിരുവനന്തപുരം: ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ കൊല്ലപ്പെട്ട മൂന്ന് മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ഔദ്യോഗിക നടപടികൾ ഉടൻ പൂർത്തിയാകും. മൃതദേഹങ്ങൾ തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കാനാണ് ശ്രമം. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ് ജോയ് (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26) ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25) എന്നിവരാണ് ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടത്..മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ നടപടി ക്രമങ്ങളും ഏകോപിപ്പിക്കുവാനും ഇതിനാവശ്യമായ ചെലവ് വഹിക്കുവാനും നോർക്ക റൂട്ട്സിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ദുരന്തവാർത്ത അറിഞ്ഞതുമുതൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് (തിരുവനന്തപുരം), കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA), ബെർലിനിലെ ഇന്ത്യൻ എംബസി, ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ്, ജർമനിയിലെ മലയാളി സംഘടനാ പ്രതിനിധികൾ എന്നിവരുമായിനോർക്ക റൂട്ട്സ് നിരന്തരം ബന്ധപ്പെട്ടുവരികയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യങ്ങളിൽ വേണ്ട സഹായം നൽകുന്നുണ്ട്.കൊച്ചിയിലായിരിക്കും മൃതുദേഹങ്ങൾ എത്തിക്കുക. എയർ ഇന്ത്യാ വിമാനങ്ങളിലെ കാർഗോ സൗകര്യത്തിന്റെ ലഭ്യത കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. ജർമ്മൻ പൊലീസിൽ നിന്നുള്ള മരണ സർട്ടിഫിക്കറ്റ്, തീ പിടുത്തത്തിൽ പുക ശ്വസിച്ചതാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്നുമുള്ള രേഖകളും, മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുളള സിവിൽ രജിസ്ട്രേഷൻ ഓഫീസിന്റെ അനുമതിയും ലഭിച്ചു. മരണപ്പെട്ടവരുടെ പാസ്പോർട്ടുകൾ ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ, ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് പകരം രേഖതയ്യാറാക്കും.കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ കര്യക്ഷമമായ പ്രവർത്തനം നടത്തുന്നുണ്ട്. ഇക്കാര്യം കേന്ദ്ര സംസ്ഥാ ഗവൺമെന്റ്കൾ അറിയിച്ചു.
ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ കൊല്ലപ്പെട്ട മൂന്ന് മലയാളികളുടെ മൃതദേഹം തിങ്കളാഴിച്ചയോടെ നാട്ടിലെത്തും.

