അവകാശം രണ്ടുപേരും സ്വന്തമാക്കട്ടെ. ഇതനുവദിച്ച റയിൽവേ മന്ത്രിക്കും പ്രധാനമന്ത്രിക്കും അവകാശം ഉണ്ടാകാം. പക്ഷേ അവരത് പ്രകടിപ്പിച്ചു കണ്ടില്ല.എന്നാൽ പുനലൂരിലെ ബിജെപി ക്കാർ ഫ്ലെക്സ് വച്ചിട്ടുണ്ട്. അപ്പോൾ അവിടെയും അവകാശം വന്നു കഴിഞ്ഞു. ജനാധിപത്യ രാജ്യത്ത് ഇതൊക്കെ ആകാം. ഈ രണ്ട് എം.പിമാരും ഒരു മുന്നണിയിലാണ്. ഇവർക്ക് രണ്ടു പേർക്കും കൂടി ഒന്നിച്ച് ഒരു പത്രസമ്മേളനം നടത്തി പ്രശ്‌ന പരിഹാരമായിക്കൂടെ. അവകാശവാദം ഇത് പൊതുജനമധ്യത്തിൽ വേണമായിരുന്നോ?നിങ്ങൾ ഓർക്കുക നിങ്ങൾ എങ്ങനെനിങ്ങൾ ഇങ്ങനെ ആയെന്ന്. അത് ഇവിടുത്തെ ജനം തന്ന അവകാശമാണ് വോട്ടാണ് അത് രണ്ട് പേരും മറക്കണ്ട.ഇങ്ങനെ അടിയിടാതെ യോജിച്ച് വികസന കാഴ്ചപ്പാട് ഉണ്ടാക്കാൻ ശ്രമിക്കുക നാടിന് മാത്രം.
കൊടിക്കുന്നിലിൻ്റെ ഇടപെടൽ മധുര ഗുരുവായൂർ എക്സ്പ്രസ്സിൽ സമ്മാനമായി വിസ്റ്റാഡാം കോച്ച് ഈ മാസം 22 മുതൽ .പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് യാത്ര സാധ്യമാക്കാൻ കഴിയുന്ന കേരളത്തിലെ ആദ്യത്തെ ട്രെയിൻ ആവുകയാണ് മധുര ഗുരുവായൂർ എക്സ്പ്രസ്.
ശബരിമല സീസൺ പ്രമാണിച്ച് 148 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു….
മധുരയിൽ നിന്നും ഗുരുവായൂരിലേക്കുള്ള എക്സ്പ്രസിൽ ഈ മാസം 22 മുതൽ അടുത്തവർഷം ജനുവരി 15 വരെ വ്യാഴം വെള്ളി ശനി ഞായർ ദിവസങ്ങളിൽ വിസ്റ്റാഡാം കോച്ച് ഘടിപ്പിച്ചായിരിക്കും യാത്ര ഗുരുവായൂരിൽ നിന്നും മധുരയിലേക്കുള്ള എക്സ്പ്രസ് ട്രെയിൻ ഈ മാസം 23 മുതൽ അടുത്തവർഷം ജനുവരി 16 വരെ വെള്ളി ശനി ഞായർ തിങ്കൾ ദിവസങ്ങളിൽ വിസ്റ്റാഡാം കോച്ച് ഘടിപ്പിച്ചു കൊണ്ടായിരിക്കും യാത്ര.
വിസ്തൃതമായ ഗ്ലാസ് ജനാലകളും പ്രകൃതിദൃശ്യങ്ങൾ കൂടുതൽ വ്യക്തമായി കാണാൻ സഹായിക്കുന്ന രൂപകൽപ്പനയും വിസ്റ്റാഡോം കോച്ചിന്റെ പ്രത്യേകതകളാണ്. വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഈ സൗകര്യം ഏറെ പ്രയോജനകരമാകും. കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും വിനോദസഞ്ചാര സാധ്യതകളും കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന് റെയിൽവേ സർവീസുകളിൽ ഇത്തരം സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഈ തീരുമാനം ഉയർത്തിക്കാട്ടുന്നു.
മധുര -ഗുരുവായൂർ എക്സ്പ്രസ്സിന് vista dome കോച്ച് അനുവദിച്ചു.
യാത്രക്കാർക്ക് പുറത്തെ കാഴ്ചകൾ കൂടുതൽ വ്യക്തമായി കാണാൻ കഴിയുന്ന തരത്തിൽ രൂപകല്പന ചെയ്ത പ്രത്യേക തരം കൊച്ചുകളാണിത്. സാധാരണ കോച്ചുകളിൽ നിന്ന് വ്യത്യസ്തമായി ഇതിൽ വലിയ ഗ്ലാസ് ജനാലകളും ഗ്ലാസ് പാനലുകളുമാണ് നൽകിയിരിക്കുന്നത്. അതിനാൽ യാത്രയ്ക്കിടയിലെ പ്രകൃതി ഭംഗിയും കാഴ്ചകളും വിശാലമായി ആസ്വദിക്കാൻ സാധിക്കും. കാഴ്ചകൾക്കനുസരിച്ചു സീറ്റുകൾ തിരിക്കാൻ സാധിക്കുന്ന സംവിധാനം ഉണ്ട്. കൂടുതൽ വിശാലമായ സീറ്റുകൾ, മികച്ച ഇന്റീരിയർ ഡിസൈൻ എന്നിവ ഇതിന്റെ പ്രത്യേകതയാണ്.
16327-16328മധുര -ഗുരുവായൂർ എക്സ്പ്രസ്സിലാണ് vista dome കൊച്ചുകൾ ഘടിപ്പിക്കുന്നത്. കൊല്ലം ചെങ്കോട്ട റെയിൽവേ പാതക്ക് സമീപ പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വളർച്ചക്ക് വളരെയേറെ പ്രയോജനപ്പെടുന്നതാണ് vista dome കോ ച്ചുകളെന്നു എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു.

