പ്രശസ്ത സിനിമാ നടി പാർവതി ജയറാമിന്റെ (അശ്വതി) അച്ഛൻ രാമചന്ദ്ര കുറുപ്പ് (96) അന്തരിച്ചു. പെരുമ്പാവൂർ തോട്ടുവയിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം.
കുട്ടനാട് ചമ്പക്കുളം നാടാർപ്പത്തിയിൽ കുമാരം മംഗലത്ത് കുടുംബാംഗമാണ് രാമചന്ദ്ര കുറുപ്പ്. പത്മ രാമചന്ദ്രൻ ആണ് ഭാര്യ. മൂന്ന് മക്കളിൽ രണ്ടാമത്തെ മകളാണ് പാർവതി. ജ്യോതി പി. കുറുപ്പ്, പരേതയായ ദീപ്തി വി. കുറുപ്പ് എന്നിവരാണ് മറ്റു മക്കൾ. നടൻ ജയറാം, മനു ആനന്ദ് എന്നിവർ മരുമക്കളാണ്.
സംസ്‌കാരം തോട്ടുവയിലെ വീട്ടുവളപ്പിൽ നടന്നു.

