“പുകവലിയില്ല… മദ്യപാനമില്ല… കൃത്യമായ ജീവിതശൈലി… എന്നിട്ടും എനിക്ക് കാൻസർ വന്നു…”ലേഖ അംബുജാക്ഷൻ ഒരിക്കൽ പങ്കുവെച്ച ഈ വാക്കുകൾ ഇന്നും വേദനയോടെ ഓർമ്മിക്കപ്പെടുകയാണ്.
പുകവലി ഇല്ല. മദ്യപാനം ഇല്ല. ലഹരി ഉപയോഗമില്ല. കൃത്യമായ ഭക്ഷണക്രമം. ചിട്ടയായ ജീവിതം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ. എന്നിട്ടും ജീവിതത്തെ മാറ്റിമറിച്ച ആ വാർത്ത ഒരിക്കൽ ലേഖയെ തേടിയെത്തി — ബ്രെസ്റ്റ് കാൻസർ.“എനിക്ക് എന്തുകൊണ്ടാണ് കാൻസർ വന്നത്?” എന്ന ചോദ്യം ലേഖ ഡോക്ടറോടും ചോദിച്ചിരുന്നു. എന്നാൽ കൃത്യമായ ഒരു കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു അവർ പങ്കുവെച്ച അനുഭവം.
പിന്നീട് രോഗം കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ചികിത്സയും കീമോതെറാപ്പിയും റേഡിയേഷനും ശരീരത്തെയും മനസ്സിനെയും ഒരുപോലെ പരീക്ഷിച്ചു. വേദനകൾക്കിടയിലും ജീവിതത്തോട് തോൽക്കാതെ മുന്നോട്ട് പോകാൻ ലേഖ ശ്രമിച്ചു.കാൻസർ പോരാട്ടത്തിനിടെ ഭർത്താവ് നൽകിയ സ്നേഹവും പിന്തുണയും അവർ പലപ്പോഴും ഹൃദയസ്പർശിയായി പങ്കുവെച്ചിരുന്നു.
സിനിമാ പ്രവർത്തകയും എഴുത്തുകാരിയുമായ ലേഖ അംബുജാക്ഷൻ ‘മുട്ടായിക്കള്ളനും മമ്മാലിയും’ എന്ന ചിത്രത്തിന്റെ നിർമ്മാതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
സ്വന്തം രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ ലേഖ, മറ്റുള്ളവരിൽ ആരോഗ്യബോധം വളർത്താനും ശ്രമിച്ചു. തന്റെ അനുഭവങ്ങളിലൂടെ കാൻസറിനെക്കുറിച്ചും ചികിത്സയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അവർ പലരോടും സംസാരിച്ചു.
ആരോഗ്യകരമായ ജീവിതശൈലി കാൻസറിന്റെ അപകടസാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം. എന്നാൽ കാൻസർ വരുന്നത് എല്ലായ്പ്പോഴും ജീവിതശൈലി മാത്രം കൊണ്ട് വിശദീകരിക്കാനാകില്ല. ജനിതക ഘടകങ്ങൾ, പ്രായം, പരിസ്ഥിതി, ഹോർമോൺ ഘടകങ്ങൾ തുടങ്ങി പല കാരണങ്ങളും അതിന് പിന്നിലുണ്ടാകാം.
വേദനകളെ അതിജീവിച്ച് മറ്റുള്ളവർക്ക് പ്രതീക്ഷ പകർന്ന ലേഖയുടെ പോരാട്ടം ഇനി ഓർമ്മകളിൽ മാത്രം.
അതികഠിനമായ അവസ്ഥയിലും പങ്കാളിയെ ഇത്രമാത്രം ചേർത്തുപിടിച്ച ഒരു ഭർത്താവ്
ഒരു പോരാളി കൂടി വിടപറഞ്ഞിരിക്കുന്നു.
തന്റെ കഠിനമായ രോഗാവസ്ഥയിലും പുഞ്ചിരിയോടെ ജീവിതത്തെ നേരിട്ട ലേഖ, തന്നെപ്പോലെ രോഗബാധിതരായ നിരവധി ആളുകൾക്ക് ജീവിക്കാനുള്ള വലിയൊരു പ്രതീക്ഷയും ആത്മവിശ്വാസവും നൽകിയിരുന്നു.
ഇക്കാലമത്രയും കൂടെ നിന്ന് പരിചരിച്ച പങ്കാളിയുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.
ഈ അടുത്ത് രേണു സുധിയുടെ പോസ്റ്റ് ഷെയർ ചെയ്ത സമയത്ത് ഇവരെയും രേണു സുധിയെയും കമ്പയർ ചെയ്തുള്ള ചില കമന്റുകൾ കണ്ടിരുന്നു. അന്നാണ് ഞാൻ ഇവരെക്കുറിച്ച് അറിഞ്ഞത്.
കേട്ടപ്പോൾ ഒരുപാട് ദുഃഖം തോന്നി…
എന്നെ സംബന്ധിച്ചിടത്തോളം ഓരോ ക്യാൻസർ പേഷ്യന്റും ഓരോ പോരാളിയായിട്ടാണ് തോന്നിയിട്ടുള്ളത്.
ശത്രുക്കൾക്ക് പോലും ഒരിക്കലും ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്ന ആ അസുഖവുമായി മല്ലടിക്കുന്ന എത്രയോ പേർ….
പോരാടി വിജയം കൈവരിക്കുന്നവരും ഒടുവിൽ അനന്തതയിലേക്ക് പറന്നകലുന്നവരും…
പ്രാർത്ഥനകൾ 🥀 
#LekhaAmbujakshan
സോഷ്യൽ മീഡിയായോടു കടപ്പാട്.

