തൃശൂര്‍: ജര്‍മ്മനിയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടി മൂഞ്ഞേലി തരകന് വീട്ടില്‍ സായന്ത് സോനു (21) ആണ് അന്തരിച്ചത്. തരകന് പോള്‍സന്റെയും സ്വപ്നയുടെയും (ചാലക്കുടി ക്രസന്റ് പബ്ലിക്ക് സ്കൂള്‍ ഹെല്‍ത്ത് സ്റ്റാഫ്) മകനാണ്. സഹോദരി സന മരിയ.കുറച്ച് ദിവസങ്ങളായി വീട്ടുകാര്‍ വിളിച്ചിട്ടും കിട്ടിയിരുന്നില്ല. തുടര്‍ന്ന് ജര്‍മനിയിലെ സുഹൃത്തുക്കളെ വീട്ടുകാര്‍ വിവരമറിയിച്ചു. ഇവര്‍ മുറിയില്‍ ചെന്നന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.മരണകാരണം സംബന്ധിച്ചകൂടുതൽ വിവരങ്ങൾ ജർമ്മൻ പോലീസ് അന്വേഷിക്കുന്നുണ്ട്.
Related News
പല്ലാട്ട് ബ്രഹ്മദത്തൻ ഓർമ്മയായി,ശക്തമായ ഇടിമിന്നലേറ്റ്ആന ചെരിഞ്ഞു.
കോട്ടയം: കോട്ടയത്ത് ശക്തമായ ഇടിമിന്നലേറ്റ് ‘പല്ലാട്ട്…
ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ കൊല്ലപ്പെട്ട മൂന്ന് മലയാളികളുടെ മൃതദേഹം തിങ്കളാഴിച്ചയോടെ നാട്ടിലെത്തും.
തിരുവനന്തപുരം: ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ…

