ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണ സമ്മേളനവും വിമുക്ത ഭടന്മാരെ ആദരിക്കലും

മാവേലിക്കര രൂപതയിലെ കറ്റാനം വൈദിക ജില്ലാ മലങ്കര കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഭാഗ്യസ്‌മരണാർഹനായആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണ സമ്മേളനവും വിമുക്ത ഭടന്മാരെ ആദരിക്കലും കൈത്താങ്ങ് സഹായ നിധിയുടെ വാർഷികവും സംഘടിപ്പിക്കുന്നു.

2026 ഒക്ടോബർ 18 ഞായറാഴ്ച ഉച്ചയ്ക്ക് 2:30-ന് പൂഴിക്കാട് സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്കാ പള്ളിയിലാണ് സമ്മേളനം നടക്കുന്നത്.

ആന്റോ ആന്റണി എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.സി.എ ജില്ലാ പ്രസിഡന്റ് ഡോ. ജോൺ ടി. എബ്രഹാം തേവരേത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സി.വി. ശാന്തകുമാർ എം.എൽ.എ മുഖ്യാതിഥിയായും, ചാണ്ടി ഉമ്മൻ എം.എൽ.എ മുഖ്യസന്ദേശവും നൽകി പങ്കെടുക്കും. ചടങ്ങിൽ വെച്ച് ജില്ലയിലെ അമ്പതോളം വിമുക്ത ഭടന്മാർക്ക് ജനപ്രതിനിധികൾ ആദരവ് സമർപ്പിക്കും.
ഭദ്രാസന വികാരി ജനറാൾ റൈറ്റ് റവ. ജോബ് കല്ലുവിളയിൽ അനുഗ്രഹ പ്രഭാഷണവും, റൈറ്റ് റവ. ഗീവർഗീസ് നെടിയത്ത് റമ്പാച്ചൻ, ബനഡിക്‌ട് മാർഗ്രിഗോറിയോസ് അനുസ്മരണ പ്രഭാഷണവും നടത്തും. സാമൂഹിക-സഭാ രംഗത്തെ പ്രമുഖ വൈദികരും ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരിക്കും.

ഇതിനകം തന്നെ സവിശേഷ ശ്രദ്ധയാകർഷിച്ച ഗ്രിഗോറിയൻ ചാരിറ്റി പദ്ധതിയാണ് കറ്റാനം ജില്ലയുടെ കൈത്താങ്ങ് സംരംഭം. ഓരോ വ്യക്തിയും മാസം തോറും 100 രൂപാ വീതം മാത്രം നൽകി സമാഹരിക്കുന്ന തുക ഇടവകകളിലെ അർഹരായവർക്ക് നൽകി സഹായിക്കുന്ന ഈ പദ്ധതിയും “പള്ളി മുറ്റം ” എന്ന ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയും 2022 ൽ ആരംഭിച്ച ഫാ. മാത്യു വലിയ പറമ്പിലിനെ സമ്മേളനത്തിൽ ആദരിയ്ക്കും. ജനറൽ കൺവീനർമാരായ ചാക്കോ പൂഴിക്കാട്, ബെന്നി പണയിൽ, ഫാ. ലിജിൻ കടുവിങ്കൽ , ഡോ. ജോൺ ടി എബ്രഹാം തേവരേത്ത് ,ജില്ലാ സെക്രട്ടറി ജിജി യോഹന്നാൻ , ജില്ലാ ട്രഷറർ ആർ ജോസഫ്, ഫാ. സിൽവസ്റ്റർ തെക്കേടത്ത്, ലിജു ടി ജോൺ, ആനി ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നു.

Join Community
Enable Notifications OK No thanks