നെടുമ്പാശ്ശേരിയിലെ മൂന്നു കൂട്ടികളുടെ മരണത്തിനിടയാക്കിയ സംഭവങ്ങൾ സോഷ്യൽ മീഡിയാ പേജുകളിൽ പ്രവാഹമാണ്. മനുഷ്യ നിർമ്മിതമായ നമ്മുടെ വർത്തമാന കാലം എങ്ങനെ ചിന്തിക്കണം എന്ന് ഉറപ്പാക്കി തരുന്ന വർത്തമാനങ്ങൾ അത് കൂട്ടമായി വായിക്കാം വിലയിരുത്താം ദു:ഖവും പ്രണയവും ജീവിതവും കുടുംബവും ജോലിയും സമ്പത്തും എല്ലാം കൂടി ചേരുകയാണ് നിയമം ആ വഴിക്ക് എത്തും. വായിക്കുക പ്രതികരിക്കുക……?
സുഹൈൽ സജീവിനെ വെള്ളപൂശുകയല്ല… ഒരു മനുഷ്യനെക്കുറിച്ച് സംസാരിക്കുമ്പോൾ മനുഷ്യത്വം കൂടി വേണമെന്ന് പറയുകയാണ്. സുഹൈൽ ഒരു ചെറുപ്പക്കാരനാണ്. ഇനിയും ഒരുപാട് ജീവിതം മുന്നിലുള്ള ഒരു യുവാവ്. ഒരു റോഡ് അപകടം സംഭവിച്ചു. മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടു എന്നത് തീർത്തും വേദനാജനകമായ കാര്യമാണ്. ആ കുടുംബങ്ങളുടെ ദുഃഖം എത്ര വലുതാണെന്ന് നമുക്ക് ഊഹിക്കാനേ കഴിയൂ.പക്ഷേ, ഒരു അപകടം സംഭവിച്ചു എന്നതിന്റെ പേരിൽ സുഹൈലിനെയും അവന്റെ കുടുംബത്തെയും സോഷ്യൽ മീഡിയയിൽ വിചാരണ ചെയ്ത് തകർക്കുന്നത് എന്തിനാണ്?നന്നായി പഠിച്ചിരുന്ന കുട്ടി ആണ് അവൻ. ബിസിനസുകാരനാവാൻ ആഗ്രഹിച്ച പൊന്നു മോൻ. ഒരബദ്ധം പറ്റി.അവൻ മദ്യപിച്ചിരുന്നു എന്നത് ഒരു യാഥാർഥ്യമാണെങ്കിൽ കൂടി അതിന്റെ ഗൗരവം നിഷേധിക്കുന്നില്ല. മദ്യപിച്ച് വാഹനമോടിക്കുന്നത് തെറ്റാണ്. എന്നാൽ ഒരു തെറ്റ് സംഭവിച്ചാൽ ആ മനുഷ്യൻ പിന്നീടൊരിക്കലും ജീവിക്കാൻ അർഹനല്ലെന്നാണോ? അവന്റെ കുടുംബവും ആ തെറ്റിന്റെ പേരിൽ സമൂഹത്തിന് മുന്നിൽ തലകുനിച്ച് ജീവിക്കണമെന്നാണോ?അപകടത്തിൽ മരിച്ചവർക്ക് നീതി ലഭിക്കണം. അതോടൊപ്പം, കുറ്റം തെളിയിക്കുന്നതും ശിക്ഷ വിധിക്കുന്നതും നിയമമാണ് ചെയ്യേണ്ടത്; സോഷ്യൽ മീഡിയയല്ല.സുഹൈലിന്റെ ഭാഗം കേൾക്കാതെ, സംഭവത്തിന്റെ എല്ലാ വസ്തുതകളും അറിയാതെ, അവനെ ഒരു ക്രൂരനായ മനുഷ്യനായി ചിത്രീകരിച്ച് അവന്റെ ജീവിതം മുഴുവൻ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ശരിയാണോ?ഇന്ന് സുഹൈലിനെ അധിക്ഷേപിക്കുന്നവരിൽ എത്രപേർ അവന്റെ കുടുംബത്തിന്റെ വേദനയെക്കുറിച്ച് ചിന്തിക്കുന്നുണ്ട്? ആ വീട്ടിലുള്ള മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മാനസികാവസ്ഥയെക്കുറിച്ച് ആലോചിക്കുന്നുണ്ട്?തെറ്റിനെ തെറ്റെന്ന് പറയാം. പക്ഷേ തെറ്റ് ചെയ്തെന്ന് ആരോപിക്കപ്പെടുന്ന ഒരാളുടെ മനുഷ്യത്വം കൂടി നിഷേധിക്കേണ്ടതുണ്ടോ?മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടത് വലിയൊരു ദുരന്തമാണ്. അതിന്റെ വേദന ഒരിക്കലും ചെറുതാക്കാനാവില്ല. എന്നാൽ ആ ദുരന്തത്തിന്റെ പേരിൽ മറ്റൊരു കുടുംബത്തെക്കൂടി സമൂഹമാധ്യമങ്ങളിലൂടെ തകർക്കുന്നത് നീതിയല്ല.സുഹൈൽ ചെറുപ്പമാണ്. അവനും ഒരു ജീവിതമുണ്ട്. ആ ജീവിതത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ സംഭവിക്കാനുണ്ട്. നിയമം അതിന്റെ വഴിക്ക് പോകട്ടെ. സത്യം പുറത്തുവരട്ടെ. തെറ്റുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കട്ടെ.പക്ഷേ, ഒരു സംഭവത്തിന്റെ പേരിൽ ഒരാളെ ജീവിതകാലം മുഴുവൻ വെറുപ്പിന്റെ തടവറയിൽ തളച്ചിടരുത്.മനുഷ്യർക്ക് തെറ്റുകൾ സംഭവിക്കാം. നീതി ആവശ്യപ്പെടുന്നതിനൊപ്പം മനുഷ്യത്വവും കൈവിടാതിരിക്കാം.ഒരാളെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് ഓർക്കുക — അവനും ഒരു മനുഷ്യനാണ്. അവന്റെ കുടുംബവും മനുഷ്യരാണ്.
മറ്റൊരു പ്രതികരണം താഴെ……
ചരിത്രത്തിലുടനീളം, പ്രമാണിത്ത പ്രകടനത്തിന്, പലവിധ ആചാരാനുഷ്ഠാനങ്ങളും ഉള്ളതായി, വാമൊഴിയായും വരമൊഴിയായും കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട്. നിലവിൽ, നിയമവിരുദ്ധതയും മനുഷ്യത്വവിരുദ്ധതയുമാണ് പ്രമാണിത്ത ചിഹ്നങ്ങൾ. എല്ലാ വിധ കാപട്യങ്ങളുടെയും, അഭിനയങ്ങളുടെയും, ദുരഭിമാനത്തിൻ്റെയും, പരസ്പര വിശ്വാസമില്ലായ്മയുടെയും, അടിച്ചേല്പിക്കലുകളുടെയും, ആണധികാരത്തി ൻ്റെയും, യുക്തിരഹിത കാഴ്ചപ്പാടുകളുംടെയും, സർവോപരി ജനാധിപത്യവിരുദ്ധതയുടെയും, പ്രജനന കേന്ദ്രങ്ങളും സൂക്ഷിപ്പുകേന്ദ്രങ്ങളുമായി വീട്ടകങ്ങൾ തന്നെ നിലകൊള്ളുന്നു. വീട്ടിൽ ശീലിക്കാത്തതും, പാലിക്കാത്തതും, പഠിപ്പിക്കപ്പെടാത്തതും, വീടിന് പുറത്തേക്ക് വരുന്നയാളുടെ കൂടെ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ, തെറ്റ് ചെയ്താലും, തെറ്റ് ചെയ്തതായ തിരിച്ചറിവുണ്ടാവില്ല. തെറ്റ് ശരിയാണെന്ന് തന്നെ കരുതുകയും ചെയ്യും. വീട്ടകങ്ങൾ എക്കാലവും ആണധികാര വാഴ് വിൻ്റെ ഉറവിടമായി തന്നെയാണിന്നും തുടരുന്നത്. ആണിൻ്റെ സംരക്ഷണ പരിധിയിലാണ് പെണ്ണെന്ന തെറ്റിദ്ധാരണ മാറ്റി തുല്യാവകാശത്തിൻ്റെയും ലിംഗസമത്വത്തിൻ്റെയും വിശാലസ്ഥലികൾ സൃഷ്ടിക്കാനുത്തരവാദപ്പെട്ട രാഷ്ട്രീയക്കാരുടെ അവസ്ഥ അറപ്പുളവാക്കുന്നതായിത്തീർന്നിരിക്കുന്നു. ഇത്തരം അപാകങ്ങളുടെ നടുവിൽ നിന്നുകൊണ്ടാണ് അമിതമായി മദ്യപിച്ച് അമിതവേഗത്തിലോടിച്ച അത്യാഡംബര കാറിടിച്ച് മൂന്നു നിരപരാധികൾ കൊല്ലപ്പെട്ടിട്ടും നിസ്സാരമായി “അതൊക്കെ വാപ്പ നോക്കിക്കോളും എന്ന് ആ കൗമാര–യൗവ്വന സുഖലോലുപൻ മൊഴിഞ്ഞത്. “വാപ്പ നോക്കിക്കോളും , എന്ന് കരുതി സമൂഹസ്വസ്ഥത തകർക്കുന്ന രീതിയിൽ പെരുമാറുന്നവരുടെ നാടായി കേരളം മാറിയിട്ട് തന്നെ എത്ര നാളായി. Rule of law യും Law & order ഉം കോടതി മുറിക്കുള്ളിലെ വാദങ്ങളിലേക്ക് ഒതുങ്ങി. യഥാർത്ഥത്തിൽ ഈ പാതിരാ അരുംകൊലപാതകത്തിൽ ബന്ധപ്പെട്ട സർക്കാർ സംവിധാനമാകെ കൂട്ടുപ്രതി സ്ഥാനത്ത് വരേണ്ടതാണ്. കേരളത്തിലിപ്പോൾ ഗ്രാമവും നഗരവും ചേർന്ന ഗ്രാഗരങ്ങൾ മാത്രമേയുള്ളു അതിനാൽ എല്ലാപട്ടണങ്ങളിലും രാത്രി കാലങ്ങളിൽ പ്രത്യേകിച്ചും അമിത വേഗ വാഹനങ്ങളുടെ കൂത്തരങ്ങാണ്. മിക്ക സ്വകാര്യ വാഹനങൾ ഓടിക്കുന്നതും കൗമാരക്കാരുമാണ്. ആധുനിക ജനാധിപത്യ സങ്കല്പത്തിൽ നിയമ വാഴ്ചയെ നിർവീര്യമാക്കുകയും മറ്റൊരാളുടെ മൂക്ക് തകർക്കുന്ന നിലയിലേക്കുള്ള അവകാശ സ്വാതന്ത്ര്യ അഭിവാഞ്ച അലി ഖിത നിയമമായി പരിപാലിക്കപ്പെടുകയും ചെയ്യുന്നു. ഇതിൻ്റെയൊക്കെ ദുരന്തഫലമാണ് നെടുമ്പാശ്ശേരിയിൽ കണ്ടത്. നിയമവാഴ്ച കർശനമാക്കിക്കൊണ്ടല്ലാതെ ഇത്തരം അഴിഞ്ഞാട്ടങ്ങൾ അവസാനിപ്പിക്കാനാവില്ല. എന്നാൽ ഇത്തരം സന്ദർഭങ്ങളുടെ മറവിൽ പലപ്പോഴും ശിക്ഷാവിധിയുടെ ഇരകളാക്കപ്പെടുന്നത് നിഷ്കളങ്കരും നിരപരാധികളമായിരിക്കുമെന്നതാണ് നാളത് അനുഭവങ്ങൾ.
“നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നങ്ങൾ ബാക്കിയായ്… പക്ഷേ നീ മാത്രം ഇന്ന് കൂടെയില്ല!”(പ്രണയത്തിന്റെ ബാക്കിപത്രം)
“നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നങ്ങൾ ബാക്കിയായ്… പക്ഷേ നീ മാത്രം ഇന്ന് കൂടെയില്ല!” ദേവികയുടെ ഓർമ്മയിൽ കണ്ണീരോടെ ഹൃദയസ്പർശമായ കുറുപ്പുമായി സുഹൃത്ത് ഹൈബാസിൽ. 🥺❤️
നെടുമ്പാശ്ശേരിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കെ.വി. ദേവികയ്ക്ക് ജീവൻ നഷ്ടമായതിന് പിന്നാലെ, പ്രിയപ്പെട്ടവളെക്കുറിച്ച് സുഹൃത്ത് ഹൈബാസിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നൊമ്പരമാകുകയാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രത്തിനൊപ്പമുള്ള വാക്കുകളിൽ നിറയുന്നത് പ്രിയപ്പെട്ടവളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടതിന്റെ വേദനയാണ്.
ഇതുവരെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഒന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടിലായിരുന്നു. ഹൈബാസിലിന്റെ ഹൃദയസ്പർശിയായ കുറിച്ചത് ഇങ്ങനെ
“എന്റെ പ്രണയത്തിന്, എന്റെ പ്രിയപ്പെട്ടവൾക്ക്, എന്നും എന്റേതായിരുന്ന പെൺകുട്ടിക്ക്… സ്നേഹത്തോടെ ഓർക്കുന്നു.”
നീ ഈ ലോകത്തുനിന്ന് പോയെന്ന് ഇന്നും വിശ്വസിക്കാൻ കഴിയുന്നില്ല. 2023 ഡിസംബർ 28-ന് നമ്മൾ ഒരുമിച്ച് തുടങ്ങിയ യാത്ര ഇങ്ങനെയൊരു വേർപിരിയലിൽ അവസാനിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
ഒരുമിച്ച് സാക്ഷാത്കരിക്കാൻ എത്രയോ സ്വപ്നങ്ങളുണ്ടായിരുന്നു. പടുത്തുയർത്താൻ മനോഹരമായൊരു ഭാവിയും നമുക്ക് മുന്നിലുണ്ടായിരുന്നു. എന്നാൽ എല്ലാം പൂർത്തിയാക്കുന്നതിന് മുമ്പേ നീ യാത്രയായി. ഇന്ന് നിന്റെ ഓർമ്മകളും കണ്ണീരും നിന്നെ മാത്രം സ്വന്തമാക്കിയൊരു ഹൃദയവുമാണ് എനിക്ക് ബാക്കിയുള്ളത്.
അല്ലാഹു നിനക്ക് ജന്നത്തുൽ ഫിർദൗസിൽ ഉന്നതമായ സ്ഥാനം നൽകട്ടെ. നിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.
എന്റെ പ്രണയമേ, നീ ഒരിക്കലും മറക്കപ്പെടില്ല. ഈ ജീവിതത്തിനപ്പുറവും നിന്നോടുള്ള എന്റെ സ്നേഹം നിലനിൽക്കും. വീണ്ടും കണ്ടുമുട്ടുന്ന ആ ദിവസംവരെ…Forever my girl. Forever my love. Forever in my heart. N Love you so much
ഒരുപാട് സ്നേഹിക്കുന്നു…
ഇയായിരുന്നു ഹൈബാസ് പങ്ക് വെച്ച കുറുപ്പ്,ദേവികയുടെ വിയോഗം കുടുംബത്തിനും സുഹൃത്തുക്കൾക്കും തീരാനഷ്ടമാണ്. പ്രിയപ്പെട്ടവളെ നഷ്ടപ്പെട്ട ഹൈബാസിലിന്റെ വാക്കുകളിലും ആ വേദന വ്യക്തമാണ്.
120 വേഗത്തിൽ സുഹൈൽ ഓടിച്ചിരുന്ന മിനികൂപ്പർ ഇടിച്ചായിരുന്നു ദേവികയും മറ്റ് രണ്ട് സുഹൃത്തുക്കളും മരണപ്പെട്ടത്. പ്രതിയായ സുഹൈലിനെ ഇപ്പോൾ ജുവനൈൽ ഹോമിലാണുള്ളത്
ദേവികയുടെയും മറ്റ് രണ്ട് കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ തീരാദുഃഖം താങ്ങാനുള്ള കരുത്ത് ലഭിക്കട്ടെ.

