101 കലാകാരന്മാരുടെ താളപ്പെരുമയിൽ 17 യുവപ്രതിഭകളുടെ അരങ്ങേറ്റം…തൃക്കടവൂർ സാഹിത്യസമാജം ചെണ്ടപഠന കളരി.

ചെണ്ടവാദനത്തിൻ പഞ്ചാരിമേളത്തിൽ പരിശീലനം പൂർത്തിയാക്കിയ 17 യുവകലാകാരൻമാർ ദേശിംഗനാട്ടിൽ ആദ്യമായി കേരളത്തിലെ 101 ൽ പരം കലാകാരൻമാർക്കൊപ്പം അണിചേർന്ന് വാദ്യ വിസ്‌മയം സൃഷ്ടിക്കുന്നു. തൃക്കടവൂർ സാഹിത്യ സമാജത്തിൻ്റെ ചെണ്ട പഠന കളരിയിൽ, ഗുരുനാഥൻ കടവൂർ അഖിലിൻ്റെ ശിക്ഷണത്തിൽ ചെണ്ടവാദന പരിശീലനം പൂർത്തിയാക്കിയ പതിനേഴ് യുവ കലാകാരന്മാരുടെ പഞ്ചാരിമേളം അരങ്ങേറ്റം “മേളലയം 2026” എന്ന പേരിൽ 2026 ഒക്ടോബർ 18, ഞായറാഴ്‌ച വൈകുന്നേരം 4.00 മണിക്ക്, തൃക്കടവൂർ മഹാദേവർ ക്ഷേത്രസന്നിധിയിൽ സംഘടിപ്പിക്കുന്നു.  തൊഴിൽ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി  ബിന്ദുകൃഷ്‌ണ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതും, കേരളത്തിൻ്റെ വാദ്യകുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ വിശിഷ്ടാതിഥിയായി എത്തിച്ചേരും . എം.എൽ.എമാരായ . സി.ആർ.മഹേഷും, .വിഷ്‌ണുമോഹനും ചടങ്ങിൽ പങ്കെടുo. ഈ അരങ്ങേറ്റ സായാഹ്നം കേരളത്തിൻ്റെ തനത് വാദ്യകലയുടെ പാരമ്പര്യവും പുതുതലമുറയുടെ കലാപ്രതിഭയും സമന്വയിക്കുന്ന അപൂർവമായൊരു കലാസംഗമമായി മാറുo.

 

Join Community
Enable Notifications OK No thanks