തൊടുപുഴ: മാങ്ങാട്ടുകവല–ഷാപ്പുംപടി നാലുവരിപ്പാതയിൽ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. മടക്കത്താനം സ്വദേശിനിയും വണ്ണപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള മുണ്ടന്മുടി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുമായ വെട്ടുകല്ലുംപുറത്ത് ജൂബീന ഇമ്രാൻ (36) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 4.30-ഓടെയായിരുന്നു അപകടം.ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു.

