17 കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറ്റം 101ൽപരം കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരി മേളത്തോട് ( മേള ലയം 2026 )ഇന്ന് തൃക്കടവൂർ മഹാദേവ ക്ഷേത്ര അങ്കണത്തിൽ നടന്നു.

കൊല്ലം:തൃക്കടവൂർ സാഹിത്യ സമാജം ചെണ്ട പഠന കളരിയിൽ കടവൂർ അഖിലിന്റെ ശിക്ഷണത്തിൽ ചെണ്ടഅഭ്യസിച്ച 17 കുട്ടികളുടെ അരങ്ങേറ്റം തൃക്കടവൂർ മഹാദേവർ ക്ഷേത്രത്തിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ സാന്നിധ്യത്തിൽ നടന്നു.
ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം മൃഗസംരക്ഷണ ക്ഷീര വികസന വനിത ശിശുവികസന തൊഴിൽ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.


ഗ്രന്ഥശാല പ്രസിഡന്റ് ജി രഘുനാഥൻ പിള്ളയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മുഖ്യപ്രഭാഷണം നടത്തി.
ഇരവിപുരം എംഎൽഎ വിഷ്ണു മോഹൻ, കോർപ്പറേഷൻ കൗൺസിലർ ധന്യരാജു, സമാജം സെക്രട്ടറി ബി അനിൽകുമാർ, കടവൂർ അഖിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Enable Notifications OK No thanks