കൊല്ലം കടയ്ക്കൽ സ്വദേശിനി നന്ദന ജിനു (20) വിടവാങ്ങിയ വാർത്ത പ്രവാസ ലോകത്തെയും നാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തുന്നു.
കൊല്ലം റൂറൽ എസ്.പി ഓഫീസിലെ എ.എസ്.ഐ. കടയ്ക്കൽ സീഡ് ഫാം ജംഗ്ഷൻ നന്ദനത്തിൽ ജിനുവിന്റെയും ധന്യയുടെയും മകളാണ് നന്ദന.
നഴ്സിംഗ് രംഗത്ത് മികച്ചൊരു ഭാവിയും ഒരുപിടി സ്വപ്നങ്ങളുമായി വെറും ഒരു മാസം മുൻപ് മാത്രമാണ് നന്ദന യു.കെ.യിലെ സ്റ്റാഗ്ഹില്ലിലുള്ള ഗിൽഡ്ഫോർഡ് കോളേജിൽ (Guildford College, Stag Hill) പഠനത്തിനായി എത്തിയത്. എന്നാൽ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ശനിയാഴ്ച രാവിലെയോടെയാണ് നന്ദനയുടെ അപ്രതീക്ഷിത വിയോഗവാർത്ത നാട്ടിലെ കുടുംബാംഗങ്ങളെ തേടിയെത്തുന്നത്.
ഇരുപതാം വയസ്സിൽ പറിച്ചെറിയപ്പെട്ട ആ ജീവന് മുന്നിൽ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണം.


