പ്രകൃതിക്ക് നഷ്ടമാകുന്ന അഷ്ടമുടി കായൽ, കോടികൾ കീശയിലാക്കിയവർ.

കൊല്ലം:അഷ്ടമുടി കായൽ കയ്യേറി നിർമ്മിക്കുന്ന കെട്ടിടങ്ങൾ ഒരു വശത്തും പരിസ്ഥിതിയുടെ പേരിൽ നട്ടുവളർത്തിയ കണ്ടൽകാടുകൾ ആശാസ്ത്രീയമായി വളരുന്നതും നാട്ടിലെ സകല അഴുക്കുചാലുകളിലെ ജലം ഒഴുക്കിവിടുന്നതും നാം കണ്ടില്ലെന്ന് നടിക്കരുത്.

കോടികൾ പാഴായതല്ലാതെ ഈ കായലിന് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. നാട്ടിലെ പാവപ്പെട്ട മനുഷ്യർ (പരിസ്ഥിതി പ്രവർത്തകർ) നടത്തിയ സമരങ്ങൾ മാത്രമാണ് മിച്ചം. നിയമസഭ പരിസ്ഥിതി കമ്മിറ്റിയുടെ ഇടപെടൽ, ഹൈക്കോടതിയുടെ ഇടപെടൽ ഇത് രണ്ടും മാത്രമാണ് കായലിന് ഒരു ആശ്വാസം.

ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഒരു സമിതിക്ക് ജില്ലാ കലക്ടർ രൂപം നൽകിയത്. കുറച്ച് ഉദ്യോഗസ്ഥരുടെ കമ്മിറ്റി മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. കായലിനെ കുറിച്ച് അറിയാവുന്നവരാരും ഈ കമ്മിറ്റിയിൽ ഇല്ല. വർഷങ്ങളായി കായലിനെ സംരക്ഷിക്കാൻ പാടുപെടുന്ന ഒരുപാടുപേർ ഇവിടെയുണ്ട്.

75 കിലോമീറ്റർ ഉണ്ടായിരുന്ന കായൽ 50 കീലോമീറ്ററിന് താഴെയെത്തി. കായൽ ഇന്ന് ഭൂമാഫിയകളുളേയും റിസോട്ടു മുതലാളി മാരുടേയും കൈകളിൽ.അംഗീകാരമില്ലാതെ നികത്തലും നിർമ്മാണ പ്രവർത്തനങ്ങളും തുടരുന്നു. റവന്യൂ പോലീസ് വകുപ്പുകൾകൈ കെട്ടി നിൽക്കുന്നു.

അഷ്ടമുടി കായലിനെ സ്വന്തം ഹൃദയത്തോട് ചേത്ത് നിർത്തുന്ന ഒരു പരിസ്ഥിതി പ്രവർത്തകൻ ഇവിടെയുണ്ട്. ഫെലിക്സ് സ്റ്റാൻലി അദ്ദേഹം അഷ്ടമുടി കായലിനായ് ജീവിതം സമർപ്പിച്ച ഒരു സാധാരണ നാട്ടുകാരൻ അദ്ദേഹം ജില്ലാ കലക്ടർക്ക് എഴുതിയ ഒരു കുറിപ്പ് കൂടി വായിക്കാം താഴെ ചേർക്കുന്നു…

സ്വീകർത്താവ്
ബഹു: ചെയർപേഴ്സൺ
ശ്രീമതി: ആനി ജൂലിയ തോമസ്സ് IAS- കൊല്ലം ജില്ലാ കളക്ടർ
കളക്ട്രേറ്റ് ,സിവിൽ സ്റ്റേഷൻ
കൊല്ലം, കേരളം

വിഷയം: അഷ്ടമുടിക്കായൽ വെറ്റ്ലാൻൻ്റ് മാനേജ്മെൻ്റ് യൂണിറ്റ് (AWMU) ൽ പരിസ്ഥിതി സംരക്ഷണ, സാമൂഹ്യ പ്രവർത്തന, മത്സ്യത്തൊഴിലാളി പ്രതിനിധിയായി ഉൾപ്പെടുത്തുന്നതിനും, പരിഗണിക്കുന്നതിനും വേണ്ടി സമർപ്പിക്കുന്നത്

ഞാൻ കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായൽ മദ്ധ്യേ സ്ഥിതി ചെയ്യുന്ന തീരദേശ ഉൾനാടൻ മത്സ്യത്തൊഴിലാളി ഗ്രാമമായ ചവറ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ അഷ്ടമുടിക്കായൽ തീരമായ പള്ളിക്കോടിയിൽ ജനിച്ചു വളർന്ന ആളാണ് .എൻ്റെ മാതാപിതാക്കളും, കുടുംബാംഗങ്ങളും, ബന്ധുക്കളും പരമ്പരാഗതമായി കായലും കടലുമായി ബന്ധപ്പെട്ട തൊഴിൽ ഉപജീവനം നടത്തി വന്നവരും ,മത്സ്യ കക്ക സംസ്കരണം വിപണനം എന്നിവ നടത്തി വന്നവരും ആണ്. ഞാനും ചെറുപ്പം മുതൽ അഷ്ടമുടിക്കായലിൽ വിവിധ മത്സ്യബന്ധന ഉപാധികൾ, സംവിധാനങ്ങളിൽ തൊഴിൽ ചെയ്ത് ഉപജീവനം നടത്തി വന്നിട്ടുള്ളയാളുമാണ് .

കഴിഞ്ഞ 20 വർഷക്കാലമായി തീരദേശവും ഉൾനാടൻ മേഖലയിലെ, അഷ്ടമുടിക്കായലിലെ മത്സ്യത്തൊഴിലാളികൾ ,ദ്വീപ്, കായലോര വാസികളുടെ തൊഴിൽ, ഉപജീവനം ,സാമൂഹ്യ – മനുഷ്യാവകാശ സംരക്ഷണം, പ്രകൃതി പരിസ്ഥിതി, ആവാസ ജൈവവ്യവസ്ഥ ,മത്സ്യ, കക്കാ സമ്പത്ത് സംരക്ഷണം. അഷ്ടമുടിക്കായൽ പ്രകൃതി പരിസ്ഥിതി ആവാസ ജൈവ സംരക്ഷണം എന്ന മേഖലകളിൽ സാമൂഹ്യ ഇടപെടൽ ബോധവൽക്കരണം നടത്തിവന്നിട്ടുള്ളതും.
ഇതിൻ്റെ ഭാഗമായി ജലസമ്പത്ത് തൊഴിലാളി സഹകരണ സംഘം, ഗ്രാമനീതി മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സംഘം എന്നീ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുള്ളതും, പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വന്നിട്ടുള്ളതുമാണ്.

പ്രകൃതി പരിസ്ഥിതി സംരക്ഷണം, സാമൂഹ്യ പ്രവർത്തനങ്ങളിൽ വിവിധ സന്നദ്ധ സംഘടനകൾ, സർക്കാർ വകുപ്പുകൾ, മത്സ്യബന്ധന, കൃഷി, തദ്ദേശ വകുപ്പുകൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിച്ചു വന്നിട്ടുള്ളതും ,
വിവിധ സർക്കാർ സ്ഥാപനങ്ങൾ ,
വകുപ്പുകൾ ,
NGO കൾ , യൂണിവേഴ്സിറ്റികൾ ,കോളേജുകൾ ,എന്നിവയിൽ നിന്നും വിവിധ പരിശീലനങ്ങൾ നേടിയിട്ടുള്ളതും, ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ,ബോധവല്ക്കരണങ്ങൾ, സംവാദങ്ങൾ നടത്തിയിട്ടുള്ളതുമാണ്.കൂടാതെ അഷ്ടമുടിക്കായലിൽ കക്ക വാരൽ, ചീനവല മത്സ്യബന്ധനം, മത്സ്യ സംസ്കരണം, കക്കാ സംസ്കരണം ,
എന്നീ ഉപജീവന മാർഗങ്ങളിൽ ഏർപ്പെട്ടു വന്നിട്ടുള്ളതുമാണ്.
കേരളാ ഉന്നത വിദ്യാഭ്യാസ, സാങ്കേതീക വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് 15 വർഷക്കാലം പ്രവർത്തിച്ചിട്ടുള്ളതുമാണ്.

കൂടാതെ അഷ്ടമുടിക്കായൽ പ്രകൃതി പരിസ്ഥിതി നശീകരണം, മലിനീകരണം, കയ്യേറ്റങ്ങൾ, അശാസ്ത്രീയ പരിസ്ഥിതിനാശകര, നിയമവിരുദ്ധ നിർമ്മാണങ്ങൾ ,
മത്സ്യ ജൈവ സമ്പത്തിൻ്റെ നശീകരണം ,
സുരക്ഷിത ജലഗതാഗതം , ജലപാതകൾ, പ്രകൃതി പരിസ്ഥിതി സൗഹാർദ്ദ വികസനങ്ങൾ ,
വിനോദസഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 വർഷക്കാലമായി വിവിധ സർക്കാർ വകുപ്പുകൾക്കും, കേരള സർക്കാരിനും, വിവിധ മുഖ്യമന്ത്രിമാർക്കും, മന്ത്രിമാർക്കും ,
ജില്ലാ ഭരണകൂടങ്ങൾക്കും ,
കേരള നിയമസഭ പരിസ്ഥിതി കമ്മിറ്റി, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ,കേരള ലീഗൽ സർവീസ് അതോറിറ്റി, എന്നിവയ്ക്കും വിവിധ പരാതികൾ അപേക്ഷകൾ ഹർജികൾ നൽകി അഷ്ടമുടിക്കായ സംരക്ഷണത്തിനായി ശ്രമിച്ചിട്ടുള്ളതുമാണ് .
ഞാനും എൻ്റെ കുടുംബാംഗങ്ങളും, ബന്ധുക്കളും വർഷങ്ങളായി അഷ്ടമുടിക്കായൽ സംരക്ഷണത്തിനായി ഉത്തമ പൗരബോധത്തിൽ, പരിസ്ഥിതി ബോധത്തിൽ പ്രവർത്തിച്ചു വരുന്നതാണ്.

കൂടാതെ 2010 -2012 കാലഘട്ടത്തിൽ കേരള സംസ്ഥാന സർക്കാർ പരിസ്ഥിതി, ജൈവവൈവിധ്യ ബോർഡുകൾ, വിവിധ പരിസ്ഥിതി സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച കേരള പരിസ്ഥിതി ഉച്ചകോടിയിൽ, അഷ്ടമുടിക്കായലും നിലവിലെ ആവാസ വ്യവസ്ഥകൾ എന്ന 46 പേജുള്ള പ്രബന്ധം എഴുതി തയ്യാറാക്കി അവതരിപ്പിച്ചിട്ടുള്ളതും ,
തുടർന്ന് കേരള സർവകലാശാല അന്താരാഷ്ട്ര പഠന കേന്ദ്രം സംഘടിപ്പിച്ച കേരളത്തിലെ തീരദേശ ഉൾനാടൻ ജലപാതകളും ജലഗതാഗതവും എന്ന വിഷയത്തിൽ അഷ്ടമുടിക്കായലും പരമ്പരാഗത ജലപാതകളും എന്ന മറ്റൊരു പ്രബന്ധവും ഞാൻ സമർപ്പിച്ചിട്ടുള്ളതാണ് .
കൂടാതെ അഷ്ടമുടിക്കായൽ പ്രകൃതി പരിസ്ഥിതി സംരക്ഷണാർത്ഥം ഞാൻ നടത്തിയ സാമൂഹി ഇടപെടൽ പരാതികൾ എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പത്രദൃശ്യ മാധ്യമങ്ങൾ, സോഷ്യൽ മീഡിയാകൾ എന്നിവ വിവിധ വാർത്തകൾ നൽകി ,ബന്ധപ്പെട്ട സർക്കാരിന്റെയും വകുപ്പുകളുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതുമാണ്.

2010 ൽ ഞാൻ കേരള നിയമസഭയുടെ പരിസ്ഥിതി സമിതിക്ക് നൽകിയ അഷ്ടമുടിക്കായൽ പരിസ്ഥിതി നാശവുമായി ബന്ധപ്പെട്ട പരിസ്ഥിതി 1061/ പരി1/2010 / നി/സ, എന്ന പരാതിയിൽ കേരള നിയമസഭ പരിസ്ഥിതി സമിതി ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തിന്റെയും,വകുപ്പുകളുടെയും ,തദ്ദേശ സ്ഥാപനങ്ങളുടെയും, പ്രതിനിധികളോടൊപ്പം അഷ്ടമുടിക്കായൽ നശീകരണ പ്രദേശങ്ങൾ നേരിട്ട് കണ്ട് ,ചുമതലപ്പെട്ടവകുപ്പുകൾക്ക് പരിഹാര നടപടികൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളതും, നശീകരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ സാങ്കേതീക വിദഗ്ധ പഠനം നടത്തി റിപ്പോർട്ടുകൾ ലഭ്യമാക്കി ,ആ റിപ്പോർട്ടിൽ നിർദേശിക്കുന്ന പ്രകാരം അഷ്ടമുടിക്കൽ സംരക്ഷണത്തിന് ആവശ്യമായ പദ്ധതികൾ നിർദ്ദേശങ്ങൾ സർക്കാരിലേക്ക് നൽകുന്നതിന് 2014 ൽ നിർദ്ദേശിക്കുകയും, കേന്ദ്ര സംസ്ഥാന ഗവേഷണ സ്ഥാപനമായ CWRDM – കോഴിക്കോട്, കുന്നമംഗലം എന്ന ഗവേഷണ സ്ഥാപനത്തെ നിയോഗിച്ച് പഠനം നടത്താൻ കൊല്ലം ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുള്ളതും, ഇതും പ്രകാരം കൊല്ലം ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട വിവിധ വകുപ്പുകൾ, നീണ്ടകര, തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ , കൊല്ലം കോർപ്പറേഷൻ സെക്രട്ടറി ,മേയർ എന്നിവർ ഉൾപ്പെട്ട സമിതിയുടെ തീരുമാനമായി ശാസ്ത്ര സാങ്കേതീക വിദഗ്ധ പഠനം, പരിശോധനകൾ നടത്താൻ CWRDM ന് രേഖാമൂലം ചുമതലപ്പെടുത്തിയെങ്കിലും …
5 ലക്ഷം രൂപ പഠന ചിലവ് / ഫീസ്സ് നൽകാത്തതിനാൽ പഠനം സാധ്യമാകാതെ വന്നിട്ടുള്ളതുമാണ്.

കൂടാതെ കേരള ഹൈക്കോടതിയും, ലീഗൽ സർവീസ്സ് അതോറിറ്റിയും, കൊല്ലം ലീഗൽ സർവീസ്സ് അതോറിറ്റിയും ചുമലപ്പെടുത്തിയ ജഡ്ജ്ജി, വകുപ്പ് മേധാവികൾ ,ഉദ്യോഗസ്ഥർ ,എന്നിവരും, അഷ്ടമുടിക്കായൽ നശീകരണത്തെക്കുറിച്ച് നേരിട്ട് പഠിക്കാൻ വന്ന സംഘത്തോടൊപ്പം കൊല്ലം ആശ്രാമത്ത് നിന്ന് നീണ്ടകര അഴിമുഖം വരെയും ,അവിടെ നിന്നും അഷ്ടമുടിക്കായലിലൂടെ ,ചവറ TS കനാൽ വരെയും, തിരികെ വിവിധ ജലപാതകളിലൂടെ കൊല്ലത്ത് മടങ്ങിയെത്തുകയും ,കായൽ പരിസ്ഥിതിയും, മത്സ്യകക്കാ സമ്പത്ത് ,പരിസ്ഥിതി ആവാസ ജൈവവ്യവസ്ഥകൾ, വിവിധ നശീകരണങ്ങൾ എന്നിവയെ കുറിച്ചും, ബന്ധപ്പെട്ട പരിശോധനാ സംഘത്തിന് ആവശ്യമായ വിവരങ്ങൾ നൽകിയിട്ടുള്ളതും, ചോദ്യങ്ങൾ സംശയങ്ങൾ എന്നിവയ്ക്ക് സാധൂകരണം നൽകിയിട്ടുള്ളുമാണ് .

നിലവിൽ അഷ്ടമുടിക്കായൽ പ്രകൃതി പരിസ്ഥിതി നശീകരണം, മലിനീകരണം, സംബന്ധിച്ച് വിവിധ പൊതു താല്പ്പര്യ ഹർജികളിൽ ബഹു കേരളാ ഹൈക്കോടതി ബന്ധപ്പെട്ട വകുപ്പുകൾ ,ജനപ്രതിനിധികൾ ,പരിസ്ഥിതി സംരക്ഷണ പ്രവർത്തകർ ,മത്സ്യത്തൊഴിലാളി പ്രതിനിധികൾ ,ജില്ലാ ഭരണകൂടം ഉൾപ്പെട്ട അഷ്ടമുടിക്കായൽ വെറ്റ്ലാൻഡ് മാനേജ്മെൻ്റ് യൂണിറ്റ് രൂപികരിക്കാൻ ഉത്തരവ് നിർദ്ദേശം നൽകിയിട്ടുള്ളതാണ്.

ഉത്തരവും പ്രകാരം അഷ്ടമുടിക്കായൽ സംരക്ഷിക്കാൻ ആവശ്യമായ നിയമാനുസരണ നടപടിയുടെ ഭാഗമായി അഷ്ടമുടിക്കായൽ വെറ്റിലാൻഡ് മാനേജ്മെൻറ് യൂണിറ്റ് സ്ഥാപിക്കാൻ, അതിനാവശ്യമായ നിയമ ചട്ടങ്ങൾ ചട്ടക്കൂടുകൾ രൂപീകരിക്കുന്നതിനും മാനേജ്മെൻറ് നിർദ്ദേശപ്രകാരം നിയമിക്കേണ്ട ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റു ഇതര വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നാമനിർദേശങ്ങളും മറ്റും നിർദ്ദേശിച്ചിട്ടുള്ളതും ഇത് സംബന്ധമായി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും യൂണിറ്റ് രൂപീകരിക്കത്തിന് ആവശ്യമായ പ്രതിനിധികളെ പ്രവർത്തകരെ നിർദ്ദേശിക്കുന്നതിനും കേരള സംസ്ഥാന സർക്കാരും പരിസ്ഥിതി വകുപ്പിനും സംസ്ഥാന വെറ്റിലാൻഡ് അതോർട്ടിക്കും കൊല്ലം ജില്ലാ കളക്ടർക്കും രേഖാമൂലം നിർദ്ദേശം നൽകിയിട്ടുള്ള സാഹചര്യത്തിൽ കൊല്ലം ജില്ലാ കളക്ടർ ചെയർമാനായി മറ്റു വകുപ്പ് മേധാവികൾ സാമൂഹിക പരിസ്ഥിതി പ്രവർത്തകർ മത്സ്യത്തൊഴിലാളി പ്രതിനിധികൾ തദ്ദേശസ്ഥാപന പ്രതിനിധികൾ ജനപ്രതിനിധികൾ അംഗങ്ങൾ ആയിട്ടുള്ള നിർദ്ദേശം അഷ്ടമുടി കായൽ വെറ്റ്ലാൻഡ് മാനേജ്മെൻറ് യൂണിറ്റ് പ്രതിനിധിയായി പരിസ്ഥിതി മത്സ്യത്തൊഴിലാളി പ്രതിനിധിയായി എന്നെ പരിഗണിക്കണമെന്നും അഷ്ടമുടിക്കായൽ സംരക്ഷണ പ്രവർത്തനത്തിനായി ഞാൻ നടത്തിയ സാമൂഹ്യക ഇടപെടൽ ,അറിവുകൾ, പരിചയം എന്നിവ മുൻനിറുത്തിയും ,ഇവ നിർദ്ദിഷ്ട സംരക്ഷണ യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതും ,കായലിൻ്റെ ജൈവ ആവാസ വ്യവസ്ഥകളെ ,പരിസ്ഥിതിയെ ,വിവിധ നശീകരണം, മലിനീകരണം എന്നിവ ബോധ്യപ്പെട്ട് ആവശ്യമായ നടപടികൾ, പരിഹാരങ്ങൾ സ്വീകരിക്കുന്നതിന്, ഏകോപ്പിക്കുന്നതിനും ഉപകാരപ്രദമാകുമെന്നതിനാലും, എന്നെ ഉൾപ്പെടുത്തണമെന്നും

കഴിഞ്ഞ 20 വർഷത്തെ തീരദേശ ഉൾനാടൻ മേഖലയുമായി ബന്ധപ്പെട്ടതും, അഷ്ടമുടിക്കായിലുമായി ബന്ധപ്പെട്ട എൻ്റെ അറിവുകളും പഠനങ്ങളും ഇടപെടലുകളും അഷ്ടമുടികായൽ വെറ്റ്ലാൻ മാനേജ്മെൻ്റ് യൂണിറ്റിന് കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കുന്നതിനും ,കായൽ പരിസ്ഥിതി ആവാസ ജൈവവ്യവസ്ഥകൾ, പരമ്പരാഗത നാട്ടറിവുകൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, ശക്തിപ്പെടുത്തുന്നതിനും സാധിക്കുന്നതാണ്.

ആയതിനാൽ തീരദേശ ഉൾനാടൻ മത്സ്യമേഖലയിൽ മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചുവളർന്ന്, മത്സ്യബന്ധന മേഖലയിലെ പരിസ്ഥിതി സംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ചു വന്നിട്ടുള്ളതും, പിന്നോക്ക ന്യൂനപക്ഷ സമുദായാഗംവുമായ എന്നെ കഴിവിനെയും അറിവിന്റെയും, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെയും പശ്ചാത്തലത്തിൽ ബഹു: കൊല്ലം കളക്ടർ ചെയർപേഴ്സൺ ആയി രൂപികരിക്കുന്ന, അഷ്ടമുടിക്കായൽ വെറ്റിലാൻഡ് മാനേജ്മെൻറ് യൂണിറ്റിൽ പ്രതിനിധിയായി അംഗമായി ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.

‘ എന്ന് വിശ്വാസപൂർവ്വം

ഫെലിക്സ് സ്റ്റാൻലി
ഒപ്പ് S/d

സെൻ്റ്: ആൻ്റണിസ് ഭവൻ
ചവറ തെക്കുംഭാഗം
ചവറ സൗത്ത് പി.ഓ
കൊല്ലം 691584
ഫോൺ: 9495347872

സ്ഥലം: ചവറ സൗത്ത്
തീയതി 05/09/2026

Leave a Reply

Enable Notifications OK No thanks