ബെനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിനെപ്പറ്റി പഠിക്കുന്നതു തന്നെ അനുഗ്രഹത്തിന് കാരണമാകുമെന്നും പിതാവിനെപ്പറ്റി വിവരിക്കുവാൻ ദിവസങ്ങൾ മതിയാവുകയില്ലെന്നും വന്ദ്യ ഗീവർഗീസ് നെടിയത്ത് റമ്പാച്ചൻ പ്രസ്താവിച്ചു. മലങ്കര കാത്തലിക് അസോസിയേഷൻ (എം സി എ) കറ്റാനം വൈദിക ജില്ല നടത്തിയ മാർ ഗ്രീഗോറിയോസ് അനുസ്മരണ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പൂഴിക്കാട് സെൻ്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക ദേവാലയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.ഇതോടനുബന്ധിച്ച് ജില്ലയിലെ 15 ദൈവാലയങ്ങളിൽ നിന്നുമുള്ള അമ്പതോളം വിമുക്ത ഭടന്മാരെ ആദരിച്ചു. കൈത്താങ്ങ് സഹായ പദ്ധതിയുടെ വാർഷികാഘോഷങ്ങളും നടന്നു.
സമ്മേളനം സി വി ശാന്തകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമാധാനം നിലനിർത്തുവാൻ ജാഗ്രത പുലർത്തിയിരുന്ന വിമുക്തഭടന്മാരുടെ ധീരതയും ഇച്ഛാശക്തിയും മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൈതൃക സംരക്ഷണം ഊട്ടിയുറപ്പിക്കുവാൻ നാം പ്രതിജ്ഞാബദ്ധരാണെന്ന് എം എൽ എ പറഞ്ഞു.
ജില്ലാ പ്രസിഡൻറ് ഡോ.ജോൺ ടി എബ്രഹാം തേവരേത്ത് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ രൂപത വികാരി ജനറാൾ മോൺ. ജോബ് കല്ലുവിളയിൽ അനുഗ്രഹ സന്ദേശം നൽകി. പൂഴിക്കാട് യൂണിറ്റ് വൈദിക ഉപദേഷ്ടാവ് ഫാ. ജോൺ കടുവിങ്കൽ , കൈത്താങ്ങ് പള്ളിമുറ്റം പദ്ധതികളുടെ ആരംഭകൻ ഫാ. മാത്യു വലിയ പറമ്പിൽ, ഭദ്രാസന പ്രസിഡൻറ് അഡ്വ. അനിൽ ബാബു, വൈസ് പ്രസിഡൻറ് ഡോ. ഷാജി എം സ്റ്റാൻലി, ജില്ലാ ട്രഷറാർ ആർ. ജോസഫ് , കൺവീനർ ബെന്നി പണയിൽ, ജനറൽ കൺവീനർ ചാക്കോ എസ് പൂഴിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജിജി യോഹന്നാൻ സ്വാഗതവും പൂഴിക്കാട് സെക്രട്ടറി വിത്സൺ നന്ദിയും രേഖപ്പെടുത്തി.
പൂഴിക്കാട് യൂണിറ്റ് പ്രസിഡൻറ് ലിജു ടി ജോൺ പതാക ഉയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. ജില്ലാ സെക്രട്ടറി മേഴ്സി ജോൺ കുടശ്ശനാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബൈബിൾ വായന ലീലാമ്മ പൂഴിക്കാടും എംസിഎ പ്രാർത്ഥന ജസീന്താ ജോൺ കറ്റാനവും നടത്തി.
ശാന്തകുമാർ എം എൽ എ യെ ഫാ. ലിജിൻ കടുവിങ്കൽ പൊന്നാട അണിയിച്ചും ഗീവർഗീസ് നെടിയത്ത് റമ്പാച്ചൻ മെമൻ്റോ നൽകിയും ആദരിച്ചു. ഗീവർഗീസ് നെടിയത്ത് റമ്പാച്ചനെ ശാന്തകുമാർ എം എൽ എ പൊന്നാടയണിയിച്ച് ആദരിച്ചു. മോൺ. ജോബ് കല്ലുവിളയിലിനെ ഗീവർഗീസ് നടിയത്ത് റമ്പാച്ചൻ പൊന്നാട യണിയിച്ച് ആദരിച്ചു. ഫാ.മാത്യു വലിയപറമ്പിലിനെ ശാന്തകുമാർ എംഎൽഎ പൊന്നാടയണിയിച്ചും ഗീവർഗീസ് നെടിയത്ത് റമ്പാച്ചൻ ഉപഹാരം നൽകിയും ആദരിച്ചു.
വിമുക്തഭടന്മാരെ ശാന്തകുമാർ എംഎൽഎ മെമെന്റോ നൽകി ആദരിച്ചു.വിവിധ യൂണിറ്റുകളിലെ കൈത്താങ്ങ് കൺവീനർമാരെ ഗീവർഗീസ് നെടിയത്ത് റമ്പാച്ചൻ ഉപഹാരം നൽകി ആദരിച്ചു.സഭാതല വൈദിക ഉപദേഷ്ടാവ് ഫാ. മാത്യൂസ് കുഴിവിള , ജില്ലാ വൈദിക ഉപദേഷ്ടാവ് ഫാ.സിൽവസ്റ്റർ തെക്കേടത്ത് , രൂപത ട്രഷറർ കോശി പാറത്തുണ്ടിൽ, രൂപത പാസ്റ്ററിൽ കൗൺസിൽ സെക്രട്ടറി രഞ്ജൻ ജോർജ്, കൗൺസിലർ അജയൻ എസ്, കൗൺസിലർ ആനി ജോൺ, ജില്ലാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ബിജു മാത്യൂസ്, രാജൻ കൈപ്പള്ളിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വിവിധ ഇടവകകളിൽ നിന്നും എത്തിയ വമ്പിച്ച ജനാവലി ചടങ്ങിന് സാക്ഷ്യം വഹിച്ചു.

