ബിഹാറിലെ മോതിഹാരിയിൽ പാക് നിർമിത ബെഡ്ഷീറ്റുകൾ വിൽപ്പന നടത്തിയെന്ന പരാതിയിൽ രണ്ട് പ്രാദേശിക വ്യാപാരികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂദില്ലി:ബിഹാറിലെ മോതിഹാരിയിൽ പാക് നിർമിത ബെഡ്ഷീറ്റുകൾ വിൽപ്പന നടത്തിയെന്ന പരാതിയിൽ രണ്ട് പ്രാദേശിക വ്യാപാരികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.മോതിഹാരിയിലെ രഘുനാഥ്പുർ, ചാന്ദ്മാരി പ്രദേശങ്ങളിൽ പാകിസ്ഥാൻ നിർമിത ബെഡ്ഷീറ്റുകൾ വിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. മോതിഹാരിയിലെ ബഞ്ചരിയ പന്തൽ ചൗക്കിലുള്ള തുണിക്കടയിൽനിന്നാണ് ബെഡ്ഷീറ്റുകൾ വാങ്ങിയതെന്ന് കസ്റ്റഡിയിലുള്ള വ്യാപാരികൾ മൊഴി നൽകിയിട്ടുണ്ട്.ബെഡ്ഷീറ്റുകൾക്ക് പുറമേ പാകിസ്ഥാൻ നിർമിത സൗന്ദര്യവർധക ഉൽപ്പന്നങ്ങളും അനധികൃതമായി ഇന്ത്യൻ വിപണിയിൽ എത്തുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാൻ നിർമിത ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിന് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ നിയന്ത്രണങ്ങൾ മറികടന്ന് നേപ്പാൾ, ബംഗ്ലാദേശ് അതിർത്തികൾ വഴി ഇത്തരം ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് എത്തുന്നുണ്ടെന്നും കൃത്യമായി അന്വേഷണം നടത്തിവരുകയാണെന്നും . ഈസ്റ്റ് ചമ്പാരൻ പോലീസ് സൂപ്രണ്ട് സ്വർൺ പ്രഭാത് പറഞ്ഞു.

Join Community

Leave a Reply

Enable Notifications OK No thanks