കാസറഗോഡ്:ലോക ടൂറിസം ഭൂപടത്തിൽ ബേക്കലിന്റെ പ്രാധാന്യം ഉയർത്തിപ്പിടിക്കാനും കാസർകോടിന്റെ സാംസ്കാരിക പൈതൃകവും ടൂറിസം സാധ്യതകളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും സംഘടിപ്പിക്കുന്ന ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ്ൻ്റെ സംഘാടക സമിതി രൂപീകരിച്ചു കല്ലട്രമാഹിൻ എം എൽ എ ഉദ്ഘാടനം ചെയ്തു കെ. നീലകണ്ഠൻ എം എൽ എ അധ്യക്ഷത വഹിച്ചു
ഡിസംബർ 23 മുതൽ 31 വരെ ഒൻപത് ദിവസങ്ങളിലായി ബേക്കൽ ബീച്ചിലാണ് സാംസ്കാരിക മഹോത്സവം അരങ്ങേറുന്നത്
ഫെസ്റ്റ് ജനകീയ പങ്കാളിത്തത്തോടെ വൻ വിജയമാക്കുന്നതിന് സംഘാടകസമിതി തീരുമാനിച്ചു ബേക്കൽ ബീച്ച് പാർക്കിൽ നടന്ന യോഗത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ആർഡിഒ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ബിആർഡിസി ഉദ്യോഗസ്ഥർ വകുപ്പുദ്യോഗസ്ഥർ പൊതുജനങ്ങൾ പങ്കെടുത്തു.
സപ്തഭാഷാ സംഗമഭൂമിയായ കാസർകോടിന്റെ തനത് സംസ്കാരവും പ്രകൃതിഭംഗിയും കലാ-സാംസ്കാരിക വൈവിധ്യവും കോർത്തിണക്കി ജനകീയ ഉത്സവമായി ഫെസ്റ്റിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ബേക്കലിന്റെ ടൂറിസം സാധ്യതകൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിനും പ്രദേശത്തിന്റെ സാംസ്കാരിക സവിശേഷതകൾ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമാക്കുന്നതിനും ഫെസ്റ്റ് സഹായകമാകുമെന്നാണ് പ്രതീക്ഷയെന്ന് കെ നീലകണ്ഠൻ എം എൽ എ പറഞ്ഞു.

