വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനം പെരിയാർ ടൈഗർ റിസർവിൽ വച്ച് നടന്നു .

ഇന്ന് വനം വകുപ്പ് സംഘടിപ്പിച്ച വന്യജീവി വാരാഘോഷ പരിപാടി സംഘടിപ്പിച്ചു. പന്തൽ തകർന്നു വീണ് 4 പേർക്ക് പരിക്ക്. കൊല്ലത്ത് പുന്നല കടശ്ശേരിയിൽ വീട്ടമ്മയെ കാട്ടാനകുത്തിക്കൊന്നു.വിശദമായ വാർത്ത താഴെ വായിക്കാം.

ഇടുക്കി:  സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനം പെരിയാർ ടൈഗർ റിസർവിൽ വച്ച് നടന്നു . കുമളിയിൽ നടന്ന ചടങ്ങിൽ . വനം-വന്യജീവി വകുപ്പ് മന്ത്രി ശ്രീ ഷിബു ബേബിജോൺ വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ & ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി ഐ.എഫ്.എസ് സ്വാഗതം ആശംസിച്ചു. തുടർന്ന്, ബി.പി.സി.എൽ (BPCL) സി.എസ്.ആർ (CSR) ഫണ്ട് ഉപയോഗിച്ച് പെരിയാർ ടൈഗർ റിസർവിലേക്ക് വാങ്ങിയ പുതിയ സി.എൻ.ജി (CNG) ബസ് സർവീസിന്റെ ഫ്ലാഗ് ഓഫും . മന്ത്രി നിർവഹിച്ചു.
​പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂഞ്ഞാർ എം.എൽ.എ എം. ജെ. സെബാസ്റ്റ്യൻ, പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ പ്രമോദ് പി. പി. ഐ.എഫ്.എസ്, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എം. വർഗീസ്, കോഴിമല രാജാവ് രാമൻ രാജമന്നാൻ തുടങ്ങിയവരും പങ്കെടുത്തു.

കുമളിയില്‍ വനംവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ അപകടം. പന്തൽ തകർന്നുവീണ് രണ്ട് പോലീസുകാർക്ക് ഉൾപ്പെടെ 4 പേർക്ക് പരിക്ക് .

വനംമന്ത്രി പങ്കെടുത്ത വന്യജീവി വാരാഘോഷ പരിപാടി സംഘടിപ്പിച്ച പന്തലിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി ഏതാനും മിനിറ്റുകൾക്കകമാണ് അപകടം. പരിപാടി കഴിഞ്ഞ ശേഷമായിരുന്നു പന്തല്‍ വീണതെന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പന്തല്‍ പൂര്‍ണ്ണമായും നിലംപതിക്കുകയായിരുന്നു. പരിപാടിയുടെ മൈക്ക്‌സെറ്റും കസേരകളുമെല്ലാം തകര്‍ന്ന പന്തലിന് അടിയിലായി. പന്തല്‍ തകർന്നുവീഴുമ്പോള്‍ ഇതിനുള്ളിൽ ഉണ്ടായിരുന്ന പോലീസുകാര്‍ക്കാണ് പരിക്കേറ്റത്.

പരിപാടിക്ക് വേണ്ടി തൽക്കാലത്തേക്ക് നിർമ്മിച്ച പന്തലാണ് തകർന്നത്. കട്ടപ്പനയില്‍ നിന്നുള്ളവരാണ് പന്തലിന്റെ കരാര്‍ ഏറ്റെടുത്തത്. നിര്‍മ്മാണത്തിലെ അപാകതയാണ് പന്തല്‍ വീഴാന്‍ കാരണമായതെന്നാണ് ലഭ്യമാകുന്ന വിവരം. വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായി എന്ന വിമർശവും ഉയരുന്നുണ്ട്.

തൊഴിലുറപ്പ് ജോലിക്ക് പോകുകയായിരുന്ന തൊഴിലാളികൾക്ക് നേരേ ഉണ്ടായ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു.

പത്തനാപുരം പുന്നല കടശ്ശേരി സ്വദേശി രാജമ്മ (81) ആണ് ദാരുണമായി മരിച്ചത്.കടശ്ശേരി ഉമ്മന്നൂരിൽ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.വനപാതയിലൂടെ ജോലി സ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു .മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും പ്രായാധിക്യം കാരണം രാജമ്മയ്ക്ക് ഓടിമാറാനായില്ല.കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നുമൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽപുന്നലയിൽ ലോട്ടറി കച്ചവടം ചെയ്യുന്ന മനോജിന്റെ മാതാവാണ് മരിച്ച രാജമ്മ.

Enable Notifications OK No thanks