നൂദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവിശ്യപ്പെട്ടുള്ള പ്രതിഷേധം ഇന്ത്യാ സംഖ്യത്തിൽമാത്രമാകരുത് എന്ന അഭിപ്രായം പാർട്ടിയിലുണ്ട്. രാജ്യത്തെ മുഴുവൻ പ്രതിപക്ഷ സംഘടനകളേയും സാംസ്കാരിക സംഘടനകളെ കൂട്ടി യോജിപ്പിച്ച് പ്രക്ഷോഭം തുടരണം എന്നതാണ് പാർട്ടി നിലപാട്.
ഉത്തർപ്രദേശ്, ഹിമാചൽ, പഞ്ചാബ്, ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യും.കേരളത്തിലെ വിശാല സംസ്ഥാന ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ടും ചർച്ച ചെയ്യും.ദില്ലിയിലെ പ്രക്ഷോഭത്തിൽ ഡിവൈഎഫ്ഐയും എസ്എഫ്ഐയും സ്വീകരിച്ച നടപടികൾ പാർട്ടിക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് എന്ന വിലയിരുത്തൽ പാർട്ടി നേതൃത്വത്തിന് ഉണ്ട്. കുറച്ചുകൂടി ഗൗരവമായി യുവജന വിദ്യാർത്ഥി സംഘടനകളെ പ്രക്ഷോഭത്തിൻ്റെ ഭാഗമാക്കി മാറ്റുക സിജെപിയുടെ പ്രവർത്തനം ഗൗരവമായി പാർട്ടി നേതൃത്വം കാണുന്നുണ്ട്. ദേശീയ സെക്രട്ടറി എന്ന നിലയിൽ എം എ ബേബി നേരിട്ട് പ്രക്ഷോഭം നയിക്കാൻ തീരുമാനിച്ചതും പാർട്ടിക്ക് ദേശീയ തലത്തിൽ ഉണർവ്വ് ഉണ്ടായിട്ടുണ്ട്. സി. പി. ഐ യുടെ ദേശീയ പ്രക്ഷോഭവും ദില്ലി കണ്ടതാണ് മാറ്റം അനിവാര്യമാണ്. ഇടതു ഐക്യത്തിൻ്റെ മഹത്തായ വിജയം തന്നെയാണ് ഇത്തരം പ്രക്ഷോഭങ്ങൾ എന്നവിലയിരുത്തൽ സി.പി ഐ എം നും സി.പി ഐ ക്കും ഉണ്ട്.
സി.പി ഐ എം കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കമാകും.കേരളത്തിലെ വിശാല സംസ്ഥാന ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ടും ചർച്ച ചെയ്യും.

