ന്യൂഡൽഹി: വോട്ടുകൊള്ള നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സിജെപിയുടെ ജന്തർ മന്തർ 2.0 സമരത്തിന്റെ തുടർച്ചയായി ഇന്നും ഡൽഹിയിൽ പ്രതിഷേധം. ഐസ ദേശീയ പ്രസിഡന്റ്റ് നേഹ ബോറയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് സിജെപിയും ഇടത് വിദ്യാർഥി സംഘടനകളും നടത്തിയ പ്രതിഷേധത്തെ ഡൽഹി പോലീസ് ക്രൂരമായി നേരിട്ടു. പ്രതിഷേധക്കാരോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എംപിയെ കസ്റ്റഡിയിലെടുത്തു. പോലീസ് ക്രൂരമായി മർദിച്ച് റോഡിൽ തള്ളിയെന്ന് എംപി പറഞ്ഞു.ഡൽഹി കൊണാട്ട് പ്ലേസിലാണ് എസ്എഫ്ഐ, എഐഎസ്എഫ് നേതൃത്വത്തിൽ ഉച്ചക്ക് 12 മണിയോടെ പ്രതിഷേധം ആരംഭിച്ചത്. എന്നാൽ പ്രതിഷേധത്തെ പോലീസ് അടിച്ചമർത്തി. രണ്ട് മണിയോടെ ഡൽഹി ആർകെ ആശ്രമിൽ ഐസയുടെ നേതൃത്വത്തിൽ മിന്നൽ പ്രതിഷേധം നടത്തി. ഇവിടെയും പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.


