ജർമ്മനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ രണ്ടു മലയാളി ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടു!

ഫ്ലാറ്റിന് തീയിട്ടതാണെന്ന സംശയം ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു റൊമാനിയൻ പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്

ഇടുക്കി: ജർമ്മനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ രണ്ടു മലയാളി ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശിനി നോവ സാബു (25), കൊല്ലം ചെറുമൂട് ഡി ജോയിയുടെ മകൾ  അഞ്ജലി എന്നിവരാണ് മരിച്ചത്. ഇടുക്കി ശാന്തിഗ്രാം സ്വദേശിയായ സാബുവിന്റെ മകളാണ് നോവ സാബു. ജോലിക്കായി ആറു മാസം മുൻപാണ് നോവ ജർമ്മനിക്ക് പോയത്. നോവ താമസിച്ചിരുന്ന അപ്പാർട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. അതേസമയം, ഫ്ലാറ്റിന് തീയിട്ടതാണെന്ന സംശയം ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു റൊമാനിയൻ പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Enable Notifications OK No thanks