പുതിയ പ്രതിഷേധത്തിന് ആഹ്വാനം

ന്യൂ ഡൽഹി : ഒക്ടോബർ 16-ന് വൈകിട്ട് അഞ്ചിന് ഡൽഹിയിലെ കൊണോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ദേശീയ പതാകയുമായി എത്താൻ സിജെപി സ്ഥാപക നേതാവ് അഭിജീത് ദിപ്കെ ആഹ്വാനം ചെയ്തു. ഡൽഹിയിൽ എത്താൻ കഴിയാത്തവർ അവരവരുടെ നഗരങ്ങളിൽ ദേശീയ പതാകയുമായി മാർച്ച് നടത്താനും അദ്ദേഹം വിഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

നേതാക്കൾ കസ്റ്റഡിയിൽ: അനുമതിയില്ലാതെ ജന്തർ മന്തറിൽ പ്രവേശിച്ച് ദേശീയ പതാക ഉയർത്തിയതിന് അറസ്റ്റിലായ സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ 5 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരെ തിഹാർ ജയിലിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ. കൂടെ അറസ്റ്റിലായ അജിൻക്യ ഷിൻഡെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

വിദ്യാർഥി സംഘടനകളുടെ പിന്തുണ: സിജെപി പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ ഫിറോഷ് ഷാ റോഡിലും പ്രതിഷേധവുമായി രംഗത്തെത്തി. കസ്റ്റഡിയിൽ എടുത്ത വിദ്യാർഥികളെ വിട്ടയക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

    Join Community
    Enable Notifications OK No thanks