മഡ്ഗാവ്–മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ബെംഗളൂരുവിലെ യശ്വന്ത്പുരിലേക്ക് നീട്ടി.

ഗോവ:മഡ്ഗാവ്–മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ബെംഗളൂരുവിലെ യശ്വന്ത്പുരിലേക്ക് നീട്ടി. ഇതോടെ ഗോവയും കർണാടകയും തമ്മിലുള്ള റെയിൽ ബന്ധം കൂടുതൽ ശക്തമാകും. ‘യശ്വന്ത്പുർ–മംഗളൂരു–മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസ്’ (ട്രെയിൻ നമ്പർ 26655/26656) എന്ന പേരിലായിരിക്കും ഈ സർവീസ് പ്രവർത്തിക്കുക. ഇതിനായുള്ള പുതുക്കിയ സമയക്രമം റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Enable Notifications OK No thanks