ഇന്നു വിജയദശമി. അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്ന ആയിരകണക്കിന് കുരുന്നുകള്‍ക്ക്ഓൺലൈൻ ന്യൂസ്12 ഇന്ത്യ മലയാളത്തിൻ്റെ വിജയദശമി ആശംസകൾ.

തൃശൂർ:ഇന്നു വിജയദശമി. അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്ന ആയിരകണക്കിന് കുരുന്നുകള്‍ക്ക്ഓൺലൈൻ ന്യൂസ്12 ഇന്ത്യ മലയാളത്തിൻ്റെ വിജയദശമി ആശംസകൾ. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലും പ്രാദേശിക കലാ സാംസ്കാരി കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ക്കു തിരക്ക്. കൊല്ലൂരില്‍ പുഷ്പരഥോത്സവത്തിനു വന്‍ ഭക്തജനത്തിരക്ക്. തിരൂരിലെ തുഞ്ചന്‍ പറമ്പ്, വടക്കന്‍ പറവൂര്‍ മൂകാംബിക ദേവീക്ഷേത്രം, പൂജപ്പുര സരസ്വതി ക്ഷേത്രം,കോട്ടയം പനഞ്ചിക്കാട് ദേവി ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, തൃശൂര്‍ തിരുവുള്ളക്കാവ് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം തുടങ്ങിയ കേന്ദ്രങ്ങളില്‍ വിദ്യാരംഭത്തിനു പുലര്‍ച്ചെ മുതല്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു.തൃക്കടവൂർ കുരീപ്പുഴ കലാരഞ്ജിനിയുടെ ആഭിമുഖ്യത്തിൽ ക്ലബ് അങ്കണത്തിൽ വിദ്യാരംഭം നീരാവിൽ എസ്എൻഡിപി വൈ എച്ച് എസ് പ്രധാന അധ്യാപിക ജെ മായയും മാധ്യമപ്രവർത്തകനും നാട്ടുകാരനുമായ ഡെൻസിൽ ആൻ്റെണിയും കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു.

Join Community

Leave a Reply

Enable Notifications OK No thanks