ലാസ: പ്രളയക്കെടുതി വിതച്ച നാശനഷ്ടങ്ങൾക്കും പ്രകൃതിദുരന്തങ്ങൾക്കും തൊട്ടുപിന്നാലെ ടിബറ്റിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ചൈനയുടെ സ്വയംഭരണ പ്രദേശമായ വടക്കൻ ടിബറ്റിലെ നാഗ്ചു (Nagqu) കൗണ്ടിയിലാണ് റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 10:33-നാണ് (ഇന്ത്യൻ സമയം രാത്രി 8:03) ഭൂചലനമുണ്ടായത്. ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ടിബറ്റിൽ തുടർച്ചയായ ഭൂചലനം, ഏഴ് തീവ്രത രേഖപ്പെടുത്തി; സംഭവം ടിബറ്റ് – നേപ്പാൾ അതിർത്തിയിൽ കനത്ത നാശം വിതച്ച മിന്നൽ പ്രളയത്തിന് പിന്നാലെ.

