സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെ എല്ലാവർക്കും കുരീപ്പുഴയുടെ അഭിനന്ദനങ്ങൾ

കൊല്ലം:ശക്തികുളങ്ങര ഹാർബറിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ ജീർണ്ണിച്ച നിലയിൽ അസ്ഥികൂടം കണ്ടെത്തിയത സംഭവത്തിൽ വഴിത്തിരിവ്. ടോയ്‌ലറ്റ് ബ്ലോക്കിൽ പണം പിരിക്കാൻ ചുമതലപ്പെടുത്തിയിരുന്ന 55 കാരനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ച യുവാവ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായി. സെപ്റ്റംബർ മാസം 30-ാം തീയതി ഹാർബറിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ ടാങ്കിനുള്ളിൽ പായും അതിനടിയിലായി ജീർണ്ണിച്ച നിലയിൽ അസ്ഥികൂടം അടങ്ങിയ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. തുടർന്ന് ഹാർബർ ഉദ്യോഗസ്ഥർ ശക്തികുളങ്ങര പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി അവശിഷ്ടങ്ങൾ പരിശോധിച്ച ശേഷം ഹാർബർ ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വച്ച് നടത്തിയ പോസ്റ്റുമാർട്ടത്തിൽ സംഭവം കൊലപാതകം ആണെന്ന് വെളിവായി. തുടർന്ന് മൃതശരീരത്തിൽ കാണപ്പെട്ട വസ്ത്രങ്ങളും മറ്റും കേന്ദീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ, സെപ്റ്റിക് ടാങ്ക് ക്ലീനിങ് കോൺട്രാക്ട് എടുത്തിരുന്ന വ്യക്തി ടോയ്ലറ്റ് ബ്ലോക്കിൽ പണം പിരിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ചവറ കൊട്ടുകാട് സ്വദേശിയായ 55 വയസ്സ് പ്രായമുള്ള നിസാർ ആണ് കൊലചെയ്യപ്പെട്ടത് എന്ന് കണ്ടെത്തുകയായിരുന്നു. ഇയാളെ ആഗസ്റ്റ് മാസം 6-ാം തീയതി മുതൽ കാണാനില്ലായിരുന്നു എന്നും മൃതശരീരത്തിൽ കാണപ്പെട്ട വസ്ത്രങ്ങളും മറ്റും നിസാറിന്റേത് തന്നെയാണെന്നും ബന്ധുക്കൾ മൊഴി നൽകിയിരുന്നു. തുടർന്ന് ഇത് ശാസ്ത്രീയമായി തെളിയിക്കുന്നതിനായി ബന്ധുവിന്റെ രക്തസാമ്പിൾ ശേഖരിച്ച് ഡിഎൻഎ പ്രൊഫൈലിങ്ങിനായി ഫോറൻസിക് വിഭാഗത്തിന് അയച്ചുകൊടുക്കുകയും ചെയ്യ്തു.തുടർന്ന് പല വിവരങ്ങളുടെയും സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശത്താൽ കൊല്ലം വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ വിപിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ടോയ്‌ലെറ്റ് ബ്ലോക്കിൽ വച്ച് നിസാർ പ്രതിയുടെ അമ്മയെ ചേർത്ത് അസഭ്യം വിളിച്ചതിലുള്ള വിരോധത്താൽ പ്രതി നിസാറിനെ കൈകൊണ്ട് മർദ്ദിക്കുകയും ഇരുമ്പ് പൈപ്പ് വച്ച് നിസാറിന്റെ തലക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. നിസാർ മരണപ്പെട്ടു എന്ന് ഉറപ്പാക്കിയ പ്രതി മൃതദേഹം പായയിൽ കിടത്തി കാലുകൾ കൂട്ടി കെട്ടിയ ശേഷം ടോയ്ലറ്റ് ബ്ലോക്കിനോട് ചേർന്നുള്ള സെപ്റ്റിക് ടാങ്കിന്റെ കോൺക്രീറ്റ് മേൽ മൂടി കമ്പി കൊണ്ട് തിക്കി തുറന്ന ശേഷം ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു. കൊല്ലം എസിപി ഷാജിയുടെ മേൽനോട്ടത്തിലും കൊല്ലം വെസ്റ്റ് ഇൻസ്‌പെക്ടർ വിപിന്റെ നേതൃത്വത്തിലും ശക്തികുളങ്ങര എസ്.എച്ച്.ഒ അനീഷ് കുമാർ, എസ്.ഐ മാരായ അജിത്ത്, സന്തോഷ് കുമാർ, എസ്.സി.പി.ഒ മാരായ അജിത്ത്, സുജിത്ത്, സി.പി.ഒ റീജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഈ വിവരം നേരത്തെ ന്യൂസ് 12 റിപ്പോർട്ട് ചെയ്തിരുന്നു. ഇവർ എൻ്റെ നാട്ടുകാരാകുമ്പോൾ എനിക്കും എൻ്റെ നാട്ടുകാർക്കും സന്തോഷവും അഭിമാനവുമാണ്.
സുകേശൻ ചൂലിക്കാട്.

പത്രാധിപർ.

ശക്തികുളങ്ങര ഹാർബറിലെ അസ്ഥികൂടം കിട്ടിയ കൊലപാതക കേസിലെ പ്രതിയെ പിടികൂടിയ കുരീപ്പുഴ നിവാസികളായ കൊല്ലം വെസ്റ്റ് സി ഐ വിപിൻ എ സി ശക്തികുളങ്ങര എസ് ഐ അനീഷ് കൊല്ലം വെസ്റ്റ് പി എസ് SCPO സുജിത്ത് എന്നിവർക്ക് അഭിനന്ദനങ്ങൾ.ഒപ്പം ഇതിൽ പങ്കെടുത്ത നിർദ്ദേശങ്ങൾ നൽകിയ സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെ എല്ലാവർക്കും കുരീപ്പുഴയുടെ അഭിനന്ദനങ്ങൾ…

 

Leave a Reply

Enable Notifications OK No thanks