എറണാകുളം:ചേരാനെല്ലൂരില്‍ ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍ തെളിവുകള്‍ നശിപ്പിച്ചെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനില്‍ കുടുംബത്തിന്റെ പ്രതിഷേധം. ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലാണ് ആദ്യത്തെ തെളിവുനശിപ്പിക്കല്‍ ഉണ്ടായതെന്നും പ്രതിക്കും, ഇയാളുടെ പിതാവായ ജഡ്ജിക്കും എതിരെ നടപടി സ്വീകരിക്കുംവരെ സ്റ്റേഷനില്‍ പ്രതിഷേധം തുടരുമെന്നും കുടംബം മാധ്യമങ്ങളോട് പറഞ്ഞു.സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എറണാകുളം ചേരാനല്ലൂർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മക്കളോടൊപ്പം പോലീസ് സ്റ്റേഷനിൽ .നീതിക്കായുള്ള പോരാട്ടത്തിൽ കുടുംബത്തോടൊപ്പം.എപ്പോഴും ഉണ്ടാകുമെന്നും പോലീസ് ഓഫീസറെ കണ്ട് വിവരങ്ങൾ ആരാഞ്ഞ ബിനോയ് ഞാനും പാർട്ടിയും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


