കൊല്ലം: പ്രമുഖ അറബി ഭാഷാപണ്ഡിതനും സാമൂഹിക-സാംസ്കാരിക പരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്ന കൊല്ലം ഉളിയക്കോവിൽ നിസാം മൻസിലിൽ എം.എ സമദ് (86) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഖബറടക്കം ഏപ്രിൽ 20, തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കൊല്ലം, കിളികൊല്ലൂർ ജുമാ:മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
അറബിക് ഭാഷാ പ്രചാരകനായും
കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും അറബിക് ഭാഷാപഠനം സാർവത്രികമാക്കുന്നതിലും നിർണായക പങ്ക് വഹിച്ചു. ന്യൂനപക്ഷ ക്ഷേമകമ്മീഷൻ രൂപീകരണത്തിലും വിദ്യാഭ്യാസ-തൊഴിൽ സംവരണ പോരാട്ടങ്ങളിലും പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്.
കൊല്ലം മുസ്ലിം അസോസിയേഷൻ അറബിക് കോളേജ് മുഖ്യ ഉപദേഷ്ടാവായും അറബിക് അക്കാദമി ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) മുൻ സംസ്ഥാന പ്രസിഡൻ്റ്, കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, കേരള മുസ്ലിം ജമാ:അത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, കൊല്ലംവേദി രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: എം.ആബിദാബീവി (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ).
മക്കൾ: എ.നിസ്സാമുദീൻ (സീനിയർ എഞ്ചിനീയർ, ഖത്തർ),
എ.മുജീബുർറഹ്മാൻ (ബിസിനസ്, കെ.എം.കെ ഗ്രൂപ്പ്; നാഷണൽ വൈസ് പ്രസിഡൻ്റ്, എ.ഐ.സി.പി.ഡി.എഫ്),
എ.ഫാറൂഖ് ഹുസൈൻ (സീനിയർ മാനേജർ, ടെക്നോബ സാംസങ്, ഖത്തർ).
മരുമക്കൾ: അനിത നിസ്സാം, അബീന റഹ്മാൻ, ജിഷ ഫാറൂഖ്.
സഹോദരങ്ങൾ: ഡോ.എം അബ്ദുൽ സലാം ഐ.ആർ.എസ് (മുൻ കസ്റ്റംസ് കമ്മീഷണർ), എം.റംലാബീവി, എം.ഹിദായാബീവി, എം.എ ഷുക്കൂർ, എം.എ നാസർ.
എം.എ സമദ് സാഹിബിന്റെ നിര്യാണത്തിൽ സാമുദായിക-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലകളിലെ നിരവധിപേർ അനുശോചിച്ചു.
