ലോക്കപ്പ് മർദ്ദനങ്ങൾ ആവർത്തിക്കപ്പെടുന്നു, പരാതികളിൽ സുതാര്യത ഉറപ്പുവരുത്തുക.

പോലീസ് സ്റ്റേഷനിലെ സി.സി ടി വി ക്യാമറകൾ കൃത്യമായി ജോലി ചെയ്യുന്നോ??

പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ഡി.സി ടി വി ക്യാമറകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഉയർന്ന ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. അടിക്കടി ഉണ്ടാകുന്ന ലോക്കപ്പ് മർദ്ദനങ്ങൾ പലപ്പോഴും പുറംലോകം അറിയുന്നില്ല. പോലീസ് സ്റ്റേഷൻ സുധാര്യമായിരിക്കണം എന്നത് കലാകാലങ്ങളിൽ വരുന്ന ജനാധിപത്യ സർക്കാരുകൾ തന്നെയായിരുന്നു മുൻ കൈ എടുത്തിരുന്നത്.ഒരു പരാതിക്കാരൻ പോലീസ് സ്റ്റേഷനിൽ എത്തിയാൽ എങ്ങനെ പരാതി കൈകാര്യംചെയ്യണമെന്ന് കൃത്യമായി ട്രെയിനിംഗ് നൽകിയിട്ടുണ്ട്. 24 മണിക്കൂറും സി.സി ടി വി ക്യാമറകൾ ലൈവ് ആയിരിക്കണം എന്ന നിർദ്ദേശവുമുണ്ട്. പോലീസ് സ്റ്റേഷൻ ജനകീയമാകണം. തീർച്ചയായും എല്ലാ പോലീസ് സ്റ്റേഷനുകളും അങ്ങനെയാകണം. ചില പോലീസ് സ്റ്റേഷനുകളിൽ നടത്തുന്ന തെറ്റായ സമീപനങ്ങൾ മൊത്തത്തിൽ മുഴുവൻ പേരേയും ബാധിക്കുo. ഇത്തരം സമീപനം സ്വീകരിക്കുന്നവരെ ലോക്കൽ സ്റ്റേഷനുകളിൽ നിന്ന് ഒഴിവാക്കണം.പോലീസ് സ്റ്റേഷനുകൾ സുതാര്യമാകണo. രാഷ്ടീയ നേതാക്കൾ തെറ്റായ കാര്യങ്ങൾക്കായി പോലീസ് സ്റ്റേഷനെ സമീപിക്കരുത്.നീതി നടപ്പാക്കാൻ അവസരം നൽകണം.

പത്രാധിപർ.

Join Community
Enable Notifications OK No thanks