0%
Wed, 25 Nov 2026 8:29 PM
News12 India Malayalam
ലൈവ് ന്യൂസ്
2 മണിക്കൂർ മുമ്പ്വണ്ടിക്ക് സൈഡിൽ നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ കയ്യേറ്റം ചെയ്തു ശബരിമല തീർത്ഥാടകർ..2 മണിക്കൂർ മുമ്പ്വീണ്ടും , എന്റെ ആ തനി കുട്ടനാട്ടുക്കാരനെ ഞാൻ കണ്ടു , നെടുമുടിയുടെ ഭാര്യ സുശീല.5 മണിക്കൂർ മുമ്പ്ഓപ്പറേഷന്‍ തൂഫാന്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ.6 മണിക്കൂർ മുമ്പ്അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്ന വർക്ക് കൂട്ടുനിൽക്കുന്ന നഗരസഭക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.7 മണിക്കൂർ മുമ്പ്126 തടവുകാരിൽ 16 പേർക്ക് ചിക്കൻ പോക്സ്.8 മണിക്കൂർ മുമ്പ്കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാര്‍ -അഡ്വ. മാങ്കോട് രാധാകൃഷ്ണന്‍9 മണിക്കൂർ മുമ്പ്ചോരയ്ക്കും ജീവനും മതമില്ലെങ്കിൽ, പാട്ടിനെന്തിനതിരുകൾ? – ജോയ് കെ. മാത്യു11 മണിക്കൂർ മുമ്പ്ചുടു കല്ലിനു പകരം സ്ഥിരം അടുപ്പുമായി തിരുവനന്തപുരo മേയർ.14 മണിക്കൂർ മുമ്പ്ജയിൽ ഉദ്യോഗസ്ഥൻ വീടിനുളളിൽ മരിച്ച നിലയിൽ.21 മണിക്കൂർ മുമ്പ്ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രധാന നിർദേശം; എയർ സുവിധ ആരോഗ്യ പ്രഖ്യാപനവും ഇ-അറൈവൽ കാർഡും നിർബന്ധം
Crime News

പ്രായപൂർത്തിയാകാത്തവരുടെ വാഹനം ഓടിക്കൽ: കൊല്ലം സിറ്റിയിൽ വ്യാപകമായ നടപടി; ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് കൊല്ലത്ത്.

അക്ഷര വലിപ്പം

കൊല്ലം: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടത്തിയ പ്രത്യേക പരിശോധനയിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് കൊല്ലം സിറ്റിയിൽ.വാഹന പരിശോധന നടത്തിയതിൽ കൊല്ലം സിറ്റിയിൽ 59 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുട്ടികളുടെ അപകടകരമായ ഡ്രൈവിംഗിനെതിരെ സംസ്ഥാനത്തുടനീളം കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി കൊല്ലം സിറ്റിയിലെ പോലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ വ്യാപക പരിശോധനയാണ് നടത്തിയത്. കൊല്ലം സിറ്റിയിൽ വിവിധ സ്റ്റേഷൻ പരിധികളിൽ പ്രായപൂർത്തിയാകാത്തവർ ഓടിച്ച നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
പ്രത്യേക പരിശോധനയുടെ ഭാഗമായി 6,237 ഓളം വാഹനങ്ങൾ പരിശോധിച്ചു. ഓച്ചിറ സ്റ്റേഷനിൽ 10 കേസുകളും, കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ 8 കേസുകളും, അഞ്ചാലുംമൂട് സ്റ്റേഷനിൽ 8 കേസുകളും, ചവറ തെക്കുംഭാഗം സ്റ്റേഷനിൽ 7 കേസുകളും, ശക്തികുളങ്ങര സ്റ്റേഷനിൽ 4 കേസുകളും, കരുനാഗപ്പള്ളി സ്റ്റേഷനിൽ 4 കേസുകളും, കൊല്ലം വെസ്റ്റ് സ്റ്റേഷനിൽ 3 കേസുകളും, ചവറ സ്റ്റേഷനിൽ 3 കേസുകളും, പാരിപ്പള്ളി സ്റ്റേഷനിൽ 3 കേസുകളും, ചാത്തന്നൂർ സ്റ്റേഷനിൽ 3 കേസുകളും, കണ്ണനല്ലൂർ സ്റ്റേഷനിൽ 3 കേസുകളും, കിലികൊല്ലൂർ സ്റ്റേഷനിൽ 2 കേസുകളും, പരവൂർ സ്റ്റേഷനിൽ 2 കേസുകളും, പള്ളിക്കോട്ടം സ്റ്റേഷനിൽ 1 കേസും, കൊല്ലം സിറ്റി ട്രാഫിക് സ്റ്റേഷനിൽ 1 കേസും, ഇരവിപുരം സ്റ്റേഷനിൽ 1 കേസുമാണ് ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾക്കെതിരെയും നിയമപരമായ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ അപകടകരമായ ഡ്രൈവിംഗ് തടയുന്നതിനായി പരിശോധനകൾക്കൊപ്പം 87 ഓളം ബോധവൽക്കരണ പരിപാടികളും അധികൃതർ സംഘടിപ്പിച്ചിട്ടുണ്ട്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

ഇതും വായിക്കാം