0%
Wed, 25 Nov 2026 8:08 PM
News12 India Malayalam
ലൈവ് ന്യൂസ്
1 മണിക്കൂർ മുമ്പ്വണ്ടിക്ക് സൈഡിൽ നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ കയ്യേറ്റം ചെയ്തു ശബരിമല തീർത്ഥാടകർ..2 മണിക്കൂർ മുമ്പ്വീണ്ടും , എന്റെ ആ തനി കുട്ടനാട്ടുക്കാരനെ ഞാൻ കണ്ടു , നെടുമുടിയുടെ ഭാര്യ സുശീല.5 മണിക്കൂർ മുമ്പ്ഓപ്പറേഷന്‍ തൂഫാന്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ.6 മണിക്കൂർ മുമ്പ്അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്ന വർക്ക് കൂട്ടുനിൽക്കുന്ന നഗരസഭക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.7 മണിക്കൂർ മുമ്പ്126 തടവുകാരിൽ 16 പേർക്ക് ചിക്കൻ പോക്സ്.8 മണിക്കൂർ മുമ്പ്കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാര്‍ -അഡ്വ. മാങ്കോട് രാധാകൃഷ്ണന്‍9 മണിക്കൂർ മുമ്പ്ചോരയ്ക്കും ജീവനും മതമില്ലെങ്കിൽ, പാട്ടിനെന്തിനതിരുകൾ? – ജോയ് കെ. മാത്യു10 മണിക്കൂർ മുമ്പ്ചുടു കല്ലിനു പകരം സ്ഥിരം അടുപ്പുമായി തിരുവനന്തപുരo മേയർ.13 മണിക്കൂർ മുമ്പ്ജയിൽ ഉദ്യോഗസ്ഥൻ വീടിനുളളിൽ മരിച്ച നിലയിൽ.21 മണിക്കൂർ മുമ്പ്ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രധാന നിർദേശം; എയർ സുവിധ ആരോഗ്യ പ്രഖ്യാപനവും ഇ-അറൈവൽ കാർഡും നിർബന്ധം
Crime News

പന്തളത്ത് നിന്നും കെ.എസ്.ആർ.ടിസി ബസ്സിനുള്ളിൽ പരസ്യമായി മദ്യപിച്ചവരെ പിടികൂടിയതിന് പിന്നാലെ ബസുകളിൽ വ്യാപകമായി പരിശോധന നടത്താൻ സിഎംഡിയുടെ നിര്‍ദേശം .

അക്ഷര വലിപ്പം

പന്തളം:ബസ്സിനുള്ളിലെ മദ്യപാനത്തിന് പിന്നാലെ പരിശോധന കർശനമാക്കാൻ കെഎസ്‌ആർടിസി. ദീർഘ- ഹ്രസ്വ ദൂര ബസുകളില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ സിഎംഡിയുടെ നിർദേശം.തലശേരിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസില്‍ അഞ്ചംഗ സംഘത്തിന്റെ പരസ്യ മദ്യപാനത്തിന് പിന്നെലെയാണ് കെഎസ്‌ആർടിസിയുടെ ഇടപെടല്‍.

തലശ്ശേരിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്‌ആർടിസി ബസ്സിനുള്ളിലിരുന്ന് പരസ്യമായി മദ്യപിച്ചതില്‍, കഴിഞ്ഞ ദിവസം മൂന്ന് പേരെ പന്തളം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബസ്സുകള്‍ക്കുള്ളില്‍ പരിശോധന കർശനമാക്കാൻ കെഎസ്‌ആർടിസി ഒരുങ്ങുന്നത്. എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്താനാണ് കെഎസ്‌ആർടിസി സിഎംഡിയുടെ നിർദ്ദേശം. നേരത്തെ സമാനമായ പരിശോധന ദീർഘദൂര ബസ്സുകളില്‍ നടന്നുവന്നിരുന്നുവെങ്കിലും അവ ഹ്രസ്വദൂര ബസ്സുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് നിർദ്ദേശം.

നേരത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് പദവി വഹിച്ചിരുന്നത് കെ എസ് ആർ ടി സി ക്കുള്ളിലെ ജീവനക്കാരാണ്. എന്നാല്‍ നിലവില്‍ ആ പദവിയില്‍ ഉള്ളത് ഡിവൈഎസ്പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥനാണ്. ഇതോടെ പരിശോധന കൂടുതല്‍ കാര്യക്ഷമമാകും എന്ന് പ്രതീക്ഷയിലാണ് കെഎസ്‌ആർടിസി അധികൃതർ.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

ഇതും വായിക്കാം