അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്ന വർക്ക് കൂട്ടുനിൽക്കുന്ന നഗരസഭക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. പോസ്റ്റ ഫീസ് ജൻഷനിൽ നിന്നും ആരംഭിച്ച നൈറ്റ് മാർച്ച് ടി.ബി ജൻഷനിൽ വച്ച് നടന്ന യോഗത്തിൽ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻ്റെ മനോജ് അഷ്‌ടമംഗലത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബി.ജെ പി തിരുവനന്തപുരം മേഖലാ സെക്രട്ടറി വടമൺ ബിജു ഉദ്ഘാടനം ചെയ്തു ചില ഹോട്ടലുകളും വ്യാപാരികളും നടത്തുന്ന കൊള്ളക്കെതിരെ ശക്തമായ ഇടപെടൽ നടത്തുമെന്നും വിലവിവരപട്ടിക പ്രദർശിപ്പിക്കാത്തവർക്കെതിരെ യുവമോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌ക്വാഡ് പ്രവർത്തിക്കുമെന്നും അടിസ്ഥാന സൗകര്യമൊരുക്കാത്ത നഗരസഭക്കെതിരെയുള്ള തുടർ പ്രക്ഷോഭങ്ങൾക്ക് ബി.ജെ പി നേതൃത്വം കൊടുക്കും. അയ്യപ്പ ഭക്തമ്മാരെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്ന നഗരസഭ നീതി പാലിക്കണം മാർച്ചിൽ കർഷക മോർച്ച ജില്ലാ പ്രസിഡൻ്റെ ഇടമൺ റെജി, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ സുരേഷ് ഒറ്റക്കൽ, പ്രിൻപ്രസാദ്, ശിവപ്രസാദ്, ഹരികുമാർ, സുരേഷ് ബാബു,ശ്രീലതാ ഓമനക്കുട്ടൻ, സാവത്രി സുരേന്ദ്രൻ ,വത്സല ദിനേശ് , അജി കെ. രാജ്, സന്തോഷ് കുമാർ, വിഷ്‌ണു ഇടമൺ,അനിത എന്നിവർ സംസാരിച്ചു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

