അധികാരത്തിലേറി ആറ് മാസത്തിനുള്ളില്‍ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാരായി കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ മാറിയെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.മാങ്കോട് രാധാകൃഷ്ണന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷമായി നടപ്പിലാക്കിയ ജനപക്ഷ നിലപാടുകള്‍ അപ്പാടെ തള്ളിക്കളഞ്ഞ്, വന്‍കിട മുതലാളിമാരെയും പൊതു സമ്പത്ത് ചൂഷണം ചെയ്യുന്നവരെയും സഹായിക്കുന്ന നിലപാടുകളാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ്കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 10 ന് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന ഉപവാസ സമരത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച വന്‍കിട പദ്ധതികളെല്ലാം കേരളത്തിന്റെ പൊതുസമ്പത്ത് യഥേഷ്ടം കൊള്ളയടിക്കുന്നതിന് കുത്തകകളെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ മേഖലയില്‍ പ്രതികാര നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങള്‍ക്ക് മുഖ്യമന്ത്രി തന്നെ നേതൃത്വം വഹിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ദീര്‍ഘനാളത്തെ പോരാട്ടത്തിലൂടെ ജീവനക്കാര്‍ നേടിയെടുത്ത അയ്യഞ്ചാണ്ട് ശമ്പളപരിഷ്‌കരണവും, പെന്‍ഷനും, ലീവ് സറണ്ടറും, ഡി.എ.യുമൊക്കെ നിലനിര്‍ത്തണമെങ്കില്‍ ശക്തമായ പ്രക്ഷോഭം അനിവാര്യമാണ്. സംസ്ഥാന ജീവനക്കാരുടെ സുപ്രധാന വിഷയങ്ങള്‍ ഏറ്റെടുത്ത് കൊണ്ട് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തില്‍ ജോയിന്റ് കൗണ്‍സില്‍ നടത്തുന്ന ഉപവാസ സമരം വന്‍വിജയമാകേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയൊണെന്നും അതിനാവശ്യമായ എല്ലാ പിന്തുണയും പൊതുസമൂഹത്തില്‍ നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജോയിന്റ്കൗണ്‍സില്‍ ചെയര്‍മാന്‍ നരേഷ് കുമാര്‍ കുന്നിയൂര്‍ അദ്ധ്യക്ഷനായ യോഗത്തിന് ജനറല്‍ സെക്രട്ടറി എസ്.സജീവ് സ്വാഗതം പറഞ്ഞു. സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എല്‍.സുധാകരന്‍, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കണ്ണന്‍ എസ്. ലാല്‍,സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ തിരു.ജില്ലാ സെക്രട്ടറി എ.ഹരിശ്ചന്ദ്രന്‍ നായര്‍, കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി സജിത്.എസ്.വി, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് അഭിജിത്ത്.എ.കെ, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി വി.കെ.മധു, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ വിനോദ്.വി.നമ്പൂതിരി, വി.ബാലകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.അജയകുമാര്‍, ജി.സജീബ്കുമാര്‍, യു.സിന്ധു, എസ്.ജയരാജ്, വി.ശശികല, സൗത്ത് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി, സെക്രട്ടറി ആര്‍.കലാധരന്‍, നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ആര്‍.എസ്.സജീവ്, സെക്രട്ടറി സതീഷ് കണ്ടല തുടങ്ങിയവര്‍ സംസാരിച്ചു. രക്ഷാധികാരിയായി അഡ്വ.ജി.ആര്‍.അനില്‍ എം.എല്‍.എ യെയും ചെയര്‍മാനായി മാങ്കോട് രാധാകൃഷ്ണന്‍ എക്‌സ്.എം.എല്‍.എ യെയും വൈസ് ചെയര്‍മാന്‍മാരായി കെ.എസ്.അരുണ്‍ (സി.പി.ഐ തിരു.ജില്ലാ അസി.സെക്രട്ടറി), പള്ളിച്ചല്‍ വിജയന്‍ (സി.പി.ഐ.തിരു.ജില്ല അസിസ്റ്റന്റ് സെക്രട്ടറി), സോളമന്‍ വെട്ടുകാട് (എ.ഐ.റ്റി.യു.സി ജില്ലാ സെക്രട്ടറി), വി.പി.ഉണ്ണികൃഷ്ണന്‍(കിസാന്‍ സഭ ജില്ലാ സെക്രട്ടറി), കണ്ണന്‍.എസ്.ലാല്‍ (എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി), കെ.പി.ഗോപകുമാര്‍ (യുവകലാസാഹിതി ജില്ലാ സെക്രട്ടറി), ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ (സംസ്ഥാന പ്രസിഡന്റ്, ഡബ്‌ള്യൂ.സി.സി), കെ.എല്‍.സുധാകരന്‍ (സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി), അബ്ദുള്ളകുട്ടി (എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി), എ.ഹരിശ്ചന്ദ്രന്‍ നായര്‍ (എസ്.എസ്.പി.സി ജില്ലാ സെക്രട്ടറി) എന്നിവരെയും ജനറല്‍ കണ്‍വീനറായി വി.കെ.മധുവിനെയും ഉള്‍പ്പെടെ 101 അംഗ സംഘാടക സമിതിയെയും തിരഞ്ഞെടുത്തു. ജോയിന്റ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പി.ശ്രീകുമാര്‍ നന്ദി രേഖപ്പെടുത്തി.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

