കൊല്ലം:ക്ഷയരോഗ നിവാരണം ലക്ഷ്യമിട്ട് ആവിഷ്കരിച്ച ‘ടിബി മുക്ത് ഭാരത് അഭിയാൻ’ പദ്ധതിയുടെ ഭാഗമായുള്ള ‘ജോഷ്’ (JOSH – Joint Squad for Health) ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. അസിസ്റ്റന്റ് കലക്ടർ ഡോ മോഹന പ്രിയ പരിപാടി ഉദ്ഘാടനം ചെയ്തു.
കൊല്ലം ജില്ലയിലെ ടി ബി മുക്ത് പഞ്ചായത്ത് അവാർഡിനർഹരായ പഞ്ചായത്തു പ്രസിഡന്റുമാർ ,മുനിസിപ്പാലിറ്റി ചെയർമാൻമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷീജ എ എൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ലാ ടി ബി ഓഫീസർ ഡോ. സാജൻ മാത്യൂസ് എം സ്വാഗതം ആശംസിക്കുകയും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ എൽവിൻ ജോസ് ക്ഷയരോഗ വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഡോ .അപർണ മുഖ്യ വിഷയാവതരണം നടത്തുകയും ടി ബി ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ഡോ.അജിതാ ബീഗം, അരുൺ രാജ്, ഡോ. ജാസ്മിൻ തുടങ്ങിയവർ സംസാരിച്ചു. ടി ബി മുക്ത പഞ്ചായത്ത് അവാർഡ് കരസ്ഥമാക്കിയ 35 പഞ്ചായത്തുകളെ സബ് കലക്ടർ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.


